"ഞാനാണാ ചെന്നായ! കുട്ടികളെത്തിന്നണ ചെന്നായ, ഇപ്പോ നിന്റെ അമ്മയുടെ വേഷത്തിൽ വന്നതാണ്"

#ഷീജ വക്കം
ഷീജ വക്കം | Photo: facebook.com/drsheeja.prasanth
ഷീജ വക്കം | Photo: facebook.com/drsheeja.prasanth

വിതയെ ഒരു ഹോബിയായി മാത്രമേ കാണാവൂ എന്നും അതിനെ ജീവിതത്തോട് ഇടകലർത്തരുതെന്നും പല കാലത്തും എനിക്കു വിദഗ്ധോപദേശങ്ങൾ ലഭിച്ചു. ജീവിതം കൂടുതൽ പ്രായോഗികത ആവശ്യപ്പെടുന്നു. എന്തിനുമേതിനും മുറിവേൽക്കുന്നവർക്കുള്ളതല്ല അതിന്റെ കാക്കിയുടുപ്പിൽ കുത്തിയ നക്ഷത്രമെഡലുകൾ..

എല്ലാം കേട്ടു. എന്നിട്ടും ശിശിരനിദ്രയിൽ നിന്നുണർന്ന കരടിയെപ്പോലെ  വെപ്രാളം പൂണ്ട് എന്റെ മനസ്സ് അതിന്റെ കുത്തൻമലകളിൽ തേൻകൂടുകൾ തേടി വലിഞ്ഞുകയറിപ്പോയി. പാറ വിള്ളലുകളിലോ, ഉളുത്ത മരത്തടികളിലോ നഖങ്ങളുറപ്പിക്കാനാകാതെ വഴുതിവീഴുമെന്ന ഭയം സാഹസികതയെ കീഴടക്കിയില്ല. മുറിഞ്ഞും വരഞ്ഞും ചിതറിയും കിഴുക്കാംതൂക്കായ  മലഞ്ചെരിവുകളിലൂടെ ഏകാകിയായി ഞാൻ സഞ്ചരിച്ചു. വെള്ളത്തിൽ ജീവവായു കുറയുമ്പോൾ, ചെകിളപ്പൂക്കൾ തകരാറിലാവുമ്പോൾ മത്സ്യങ്ങൾ ജലോപരിതലത്തിൽ വന്ന് ശ്വാസത്തിനായി വാ പിളർക്കാറുണ്ട്. കവിതയിലാണ് ഞാൻ ശ്വാസമെടുത്തത്. ജീവികൾ ശ്വാസമെടുക്കുന്നത് ഒരിക്കലും ഒരു ഹോബിയായല്ലല്ലോ.

Content Highlights: A Mother's Struggle Between Duty and Creative Passion

Continue reading