വീട്ടുജോലിക്കൊപ്പം ആരോഗ്യസംരക്ഷണവും; വ്യായാമം ചെയ്യാന്‍ എപ്പോഴും ജിം ആവശ്യമില്ല എന്ന് സോഹ അലി ഖാന്‍

വ്യായമവും വൃത്തിയാക്കലും ഒരുമിച്ച് ചെയ്യുന്ന സോഹ അലി ഖാൻ.|Photo credit: sakpataudi
വ്യായമവും വൃത്തിയാക്കലും ഒരുമിച്ച് ചെയ്യുന്ന സോഹ അലി ഖാൻ.|Photo credit: sakpataudi

ആഘോഷങ്ങളുടെ സമയമായി കഴിഞ്ഞാല്‍ വീട് വൃത്തിയാക്കുക എന്നത് എല്ലാവരും നേരിടുന്ന ഒരു വെല്ലുവിളിയാണ്. വൃത്തിയാക്കാന്‍ തുടങ്ങിയാല്‍ സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ക്ക് സമയം ലഭിക്കുകയില്ല എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ വൃത്തിയാക്കുന്ന സമയം എങ്ങനെ ഫിറ്റ്‌നെസ് സംരക്ഷണത്തിനും ഫലപ്രദമായി ഉപയോഗിക്കാം എന്ന് കാണിച്ചു തരികയാണ് സോഹ അലി ഖാന്‍.

ദൈനംദിന വീട്ടുജോലികള്‍ക്കിടയില്‍ തന്നെ ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന്‌ തന്റെ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ് സോഹ. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന സോഹയുടേതാണ് വീഡിയോ. ഒട്ടും തളരാതെ കായികാധ്വാനവും വീട്ടുജോലിയും ഒരുമിച്ച് ചെയ്യുന്ന സോഹയെ വീഡിയോയില്‍ കാണാന്‍ സാധിക്കും.

ചലനവും, രക്തചംക്രമണവും മെച്ചപ്പെടുത്തുന്ന രീതിയില്‍ കൈകള്‍, കാലുകള്‍ എന്നിവ ഉള്‍പ്പെടുന്ന വ്യായാമമാണ് സോഹ ചെയ്യുന്നത്. എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതും എന്നാല്‍ ശരീരത്തിന് ആവശ്യമായ ഗുണം നല്‍കുന്നതുമാണ് ഇത്തരം വ്യായാമങ്ങള്‍. എന്നാല്‍ ഇവിടെ സോഹ വീട്ടില്‍ ചെയ്യുന്ന ജോലി കൂടി വ്യായാമത്തിന്റെ ഭാഗമാക്കുന്നു.

വ്യായാമത്തിന്റെ ഭാഗമായി സോഹ കണ്ണാടി വൃത്തിയാക്കുന്നതും തറ തുടയ്ക്കുന്നതും കാണാം. വ്യായാമത്തിന്റെ ഭാഗമായി സോഹ സ്‌ട്രെച്ച് ചെയ്യുന്നതും മെയ്‌വഴക്കത്തോടെ ഇരുവശങ്ങളിലേക്കുമായി വ്യായാമം തുടരുന്നതും കാണാന്‍ സാധിക്കും. അപ്പര്‍ ബോഡിയെ കേന്ദ്രീകരിക്കുന്ന ഇത്തരം വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ശരീരത്തിനെ ശക്തിപ്പെടുത്തുകയും ഇവിടെ സോഹ ഏറ്റെടുത്തിരിക്കുന്ന വൃത്തിയാക്കുന്ന ജോലി പൂര്‍ത്തിയാക്കുകയും ചെയ്യുന്നു.

ചെറിയ മാറ്റങ്ങളോട് കൂടിയ പുഷ് അപ്പും സോഹ ചെയ്യുന്നുണ്ട്. സാധാരണയായ പുഷ് അപ്പിനോടൊപ്പം ശരീരം പുറകിലോട്ട് വലിക്കുകയും ചെയ്ത് ചലനാത്മക വ്യായാമം (mobility exercise) പരിശീലിക്കുന്നു. വ്യായാമം പരിശീലിക്കാന്‍ ജിമ്മില്‍ പോകണമെന്ന് നിര്‍ബന്ധമില്ല എന്ന് കാണിച്ച് തരികയാണ് സോഹ അലി ഖാന്‍. ആഘോഷവേളകളിലെ വീട്ടുജോലികള്‍ പോലും വ്യായാമമാക്കി മാറ്റാം എന്ന് തെളിയിക്കുന്നതാണ് സോഹയുടെ വീഡിയോ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soha (@sakpataudi)

Content Highlights: Soha Ali Khan shows how to make house cleaning a workout! Turn chores into fitness with her innovative home exercise routine.