പ്രണയസാഫല്യം; രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി, 'വിരോഷി'ന്റെ ചിത്രങ്ങൾ കാത്ത് ആരാധകർ

#Lifestyle Desk
രശ്മികാ മന്ദാന, വിജയ് ദേവരകൊണ്ട | Photo: AFP, instagram
രശ്മികാ മന്ദാന, വിജയ് ദേവരകൊണ്ട | Photo: AFP, instagram

തെന്നിന്ത്യൻ താരങ്ങളായ രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി. രാജസ്ഥാനിലെ ഉദയ്പുരിലുള്ള മെമെന്റോസ് ബൈ ഐടിസി, ഇകായ ഉദയ്പുർ എന്ന പഞ്ചനക്ഷത്ര റിസോർട്ടിലായിരുന്നു വിവാഹം. ആന്ധ്രയുടെ പരമ്പരാഗത ആചാരപ്രകാരം വ്യാഴാഴ്ച രാവിലെ 10:10-ഓടെയായിരുന്നു വിവാഹം. 'വിരോഷ്' എന്ന് പേര് നൽകിയ വിവാഹം മൂന്ന് ദിവസമാണ് നീണ്ടത്. രശ്മികയുടേയും വിജയ് ദേവരകൊണ്ടയുടേയും വിവാഹചിത്രങ്ങൾക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ. 

രശ്മികയുടെ കുടുംബത്തിന്റെ പരമ്പരാഗത കൊടവ ആചാര പ്രകാരമുള്ള ചടങ്ങുകൾ വൈകീട്ട് നാല് മണിക്ക് നടക്കും. കുടുംബം, സുഹൃത്തുക്കൾ, സിനിമാ പ്രവർത്തകർ എന്നിങ്ങനെ നൂറോളം പേർക്കാണ് വിവാഹത്തിലേക്ക് ക്ഷണമുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിൽ വച്ചുനടന്ന സ്വകാര്യചടങ്ങിൽ വച്ചാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

Also Read: പ്രണയം സ്ഥിരീകരിച്ച് രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും; വിവാഹത്തിന് നൽകിയത് ആരാധകർ ഇട്ട പേര്

2018-ൽ ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. പിന്നീട് 2019-ൽ പുറത്തിറങ്ങിയ ഡിയർ കൊമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. പിന്നീട് വർഷങ്ങൾ കടന്നുപോകവെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിക്കുന്നത്.

Content Highlights: Popular actors Rashmika Mandanna and Vijay Deverakonda are now married! The "Virosh" wedding took place today, Feb 26, at ITC Mementos Udaipur. Following a traditional Telugu ceremony at 10:10 AM, a second Kodava-style wedding is set for the evening.