'സിനിമയിൽ നിന്നുണ്ടാക്കിയതിനേക്കാള്‍ എത്രയോ കൂടുതൽ'; യൂട്യൂബില്‍ നിന്നുള്ള വമ്പന്‍ വരുമാനത്തെ കുറിച്ച് ഫറാ ഖാന്‍

#Lifestyle Desk
ഫറാ ഖാൻ | Photo: instagram.com/farahkhankunder
ഫറാ ഖാൻ | Photo: instagram.com/farahkhankunder

ബോളിവുഡിലെ കൊറിയോഗ്രാഫറും സംവിധായികയുമായ ഫറാ ഖാന്‍ ഇപ്പോള്‍ വ്‌ളോഗിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഫറയുടെ യൂട്യൂബ് ചാനലില്‍ വരുന്ന ഓരോ വീഡിയോകള്‍ക്കും പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കാറ്. തന്റെ പാചകക്കാരനായ ദിലീപിനൊപ്പം സെലിബ്രിറ്റികളെ സന്ദര്‍ശിച്ചുകൊണ്ടുള്ള വ്‌ളോഗുകളാണ് 60-കാരിയായ ഫറയുടെ ചാനലിലുള്ളത്.

Don’t Miss: 'നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിചാരം?'; അമിതാഭ് ബച്ചനോട് ദേഷ്യപ്പെട്ട ഫറാ ഖാന്‍ | വീഡിയോ

മൂന്ന് മക്കളെ അടുത്തവര്‍ഷം കോളേജില്‍ വിടണണെന്നും അത് ഭയങ്കര ചെലവുള്ള കാര്യമാണെന്നും ഇപ്പോള്‍ സിനിമകള്‍ ചെയ്യാത്തതിനാല്‍ വരുമാനത്തിനായാണ് വ്‌ളോഗിങ് തുടങ്ങിയതെന്നും നേരത്തേ ഫറാ ഖാന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ യൂട്യൂബ് ചാനലില്‍ നിന്നുള്ള തന്റെ വരുമാനത്തെ കുറിച്ച് സംസാരിക്കുകയാണ് ഫറ. സോഹാ അലി ഖാനൊപ്പമുള്ള പോഡ്കാസ്റ്റിലാണ് അവര്‍ യൂട്യൂബ് വരുമാനത്തെ കുറിച്ച് വാചാലയായത്.

Also Read: 'താങ്കളും സല്‍മാന്‍ ഖാനും ഒരുപോലെയാണ്'; ബാബാ രാംദേവിനോട് ഫറാ ഖാന്‍

'കരിയറില്‍ ഒരുപാട് സിനിമകള്‍ ഞാന്‍ സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ എന്റെ മുഴുവന്‍ കരിയറെടുത്താല്‍, ഒരുവര്‍ഷം ഞാന്‍ സമ്പാദിച്ചതിനേക്കാള്‍ എത്രയോ കൂടുതലാണ് ഇപ്പോഴത്തെ എന്റെ വരുമാനം. ഇത് എന്റെ ചാനലാണ്. അതുകൊണ്ടുതന്നെ ഒരു ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും എന്നോട് ഏതെങ്കിലും ഭാഗം മുറിച്ചുനീക്കാന്‍ പറയാന്‍ കഴിയില്ല. അതുപോലെ എനിക്ക് ഇഷ്ടമില്ലാത്ത അതിഥികളെ കൊണ്ടുവരണമെന്ന് ടിവി ചാനലുകള്‍ക്കും എന്നോട് പറയാന്‍ കഴിയില്ല.' -ഫറാ ഖാന്‍ പറഞ്ഞു.

Don’t Miss: 'മൂന്ന് മക്കളെ കോളേജില്‍ വിടണം, ഭയങ്കര ചെലവാണ്'; യൂട്യൂബ് ചാനല്‍ തുടങ്ങിയതിന്റെ കാരണം പറഞ്ഞ് ഫറാ ഖാന്‍

ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ഫറാ ഖാന്‍ സംവിധാനത്തിലേക്ക് ചുവടുവെക്കുന്നത്. 2014-ല്‍ പുറത്തിറങ്ങിയ ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രം കഴിഞ്ഞ് 11 വര്‍ഷമായി അവര്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടില്ല. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ഫറാ ഖാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അതിവേഗം വളര്‍ന്ന് സില്‍വര്‍ പ്ലേ ബട്ടണ്‍ നേടിയ ഫറയുടെ യൂട്യൂബ് ചാനലിന് ഇപ്പോള്‍ 24.8 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 45 ലക്ഷം ഫോളോവര്‍മാരാണ് ഫറയെ പിന്തുടരുന്നത്.

Also Read

Content Highlights: 'My Income Now is More Than I Earned in an Entire Film Career': Director Farah Khan on Her Vlogging Success