വംശീയവിദ്വേഷം: ഇന്ത്യയുടെ മോശം വശം മാത്രം കാണിക്കുന്ന വിദേശ വ്‌ളോഗർമാർക്കെതിരെ കനേഡിയൻ യുവതി | VIDEO

#Lifestyle Desk
കനേഡിയൻ യുവതി സംസാരിക്കുന്നു | Photo: x.com/venom1s
കനേഡിയൻ യുവതി സംസാരിക്കുന്നു | Photo: x.com/venom1s

ഇന്ത്യ സന്ദർശിക്കുന്ന വിദേശികളായ വ്‌ളോഗർമാർ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്ക് എപ്പോഴും വലിയ എണ്ണം കാഴ്ചക്കാരാണ് ഉണ്ടാകാറ്. അവയിൽ ഭൂരിഭാഗവും ഇന്ത്യയുടെ മോശം വശങ്ങളെ കാണിക്കുന്നതാണെന്നതും യാഥാർഥ്യമാണ്. ഇപ്പോഴിതാ ഇന്ത്യയുടെ മോശം വശങ്ങൾ മാത്രം ഫോളോവേഴ്‌സിനെ കാണിക്കുന്ന വ്‌ളോഗർമാരുടെ പക്ഷാപാതപരമായ സമീപനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഒരു കനേഡിയൻ യുവതി.

Also Read: 'വൃത്തിഹീനമായതും സുരക്ഷിതമല്ലാത്തതുമായ സ്ഥലം'; യൂറോപ്പിന്റെ മറ്റൊരു മുഖം കാണിച്ച് യുവാവ് | വീഡിയോ

കൂടുതൽ കാഴ്ചക്കാരെ കിട്ടാനാണ് വ്‌ളോഗർമാർ ഇന്ത്യയുടെ മോശം വശങ്ങൾ കാണിക്കുന്നത് എന്നാണ് യുവതി പറയുന്നത്. വിശാലവും വൈവിധ്യപൂർണവുമായ രാജ്യത്തെ ആൾക്കൂട്ടം നിറഞ്ഞ ഒരു തെരുവിലേക്ക് ചുരുക്കിക്കാണിക്കുന്നത് അന്യായമാണ്. അതേസമയം, വിയറ്റ്‌നാം പോലെയുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളോട് വ്‌ളോഗർമാർ ഇങ്ങനെ ചെയ്യുന്നില്ലെന്നും യുവതി നിരീക്ഷിച്ചു.

Don’t Miss: 'മുതിർന്നയാളെ മടിയിൽ കിടത്തിയുറക്കുന്നു'; ഇന്ത്യൻ ട്രെയിനിലെ യാത്രാനുഭവം പങ്കുവെച്ച് കെനിയൻ വ്‌ളോഗർ

തനിക്ക് ഇന്ത്യയിൽനിന്നുണ്ടായ നല്ല അനുഭവങ്ങളും യുവതി പങ്കുവെച്ചു. ലോകോത്തരമായ ആതിഥ്യമാണ് തനിക്ക് ഡൽഹിയിലും ഋഷികേശിലും ലഭിച്ചത്. ആഡംബര ഹോട്ടലുകൾ, വൈവിധ്യം നിറഞ്ഞ പ്രകൃതിഭംഗി, പർവതങ്ങൾ, മരുഭൂമികൾ, മഴക്കാടുകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് ഇന്ത്യ. ഏകപക്ഷീയമായ വ്‌ളോഗുകൾ ആഗോളതലത്തിലുള്ള വംശീയവിദ്വേഷത്തേയും മോശം സ്റ്റീരിയോടൈപ്പുകളേയും പ്രോത്സാഹിപ്പിക്കുമെന്നും യുവതി പറയുന്നു.

Also Read: ജിലേബി മുതൽ മുട്ട പഫ്‌സ് വരെ; കേരളത്തിലെ പലഹാരങ്ങൾ കഴിച്ച് യുകെയിലെ യുവാവിന്റെ റിവ്യൂ, ‘വിജയി’ ഈ പലഹാരം | വീഡിയോ

venom എന്ന ‘എക്‌സ്’ അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചത്. ഈ പ്രശ്‌നം പരിഹരിക്കാൻ എന്തുചെയ്യാൻ കഴിയും എന്ന ചോദ്യം മുന്നോട്ടുവെച്ചുകൊണ്ടാണ് venom വീഡിയോ പോസ്റ്റ് ചെയ്തത്. ആറരലക്ഷത്തിലേറെ പേരാണ് ഇതിനകം വീഡിയോ കണ്ടത്. യുവതി പറഞ്ഞതിനെ അനുകൂലിച്ച് ഒട്ടേറെ പേരാണ് കമന്റുകളിട്ടത്.

Content Highlights: A Canadian woman has gone viral for calling out foreign vloggers who exclusively showcase India's crowds and poverty for views. Sharing her wonderful experiences in Delhi and Rishikesh, she pointed out the hypocrisy of vloggers who treat other Asian countries differently. She urged creators to show India's diversity, including its luxury, nature, and world-class hospitality, instead of fueling global racism.