മലയാളി 'പൊളി'യല്ലേ; മൂന്ന് വർഷത്തിനിടെ കേരളത്തിൽ തുടങ്ങിയത് 1033 സൗന്ദര്യവര്‍ധക, ജിം ഉപകരണ കടകള്‍

മലപ്പുറം: മൂന്നുവര്‍ഷത്തിനിടെ കേരളത്തില്‍ സൗന്ദര്യവര്‍ധക മേഖലയില്‍ തുടങ്ങിയത് 1,033 പുതുസംരംഭങ്ങള്‍. 2024-25-ല്‍ മാത്രം 356 കടകള്‍ തുറന്നു. ജിം ഉപകരണ സ്ഥാപനങ്ങളും ഇതില്‍പ്പെടും. സംസ്ഥാന വ്യവസായവകുപ്പിന്റെ കീഴില്‍ 2021 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മേയ് 13 വരെ തുടങ്ങിയ സംരംഭങ്ങളുടെ മാത്രം കണക്കാണിത്. സര്‍ക്കാര്‍ സഹായമില്ലാതെ തുടങ്ങിയവയും കൂട്ടിയാല്‍ എണ്ണം ഇനിയുമേറും.
പ്രായഭേദമെന്യേ ആളുകളില്‍ സൗന്ദര്യകാഴ്ചപ്പാട് കൂടിയതും ചര്‍മം, ശരീരം എന്നിവ മലയാളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതുമാണ് ഈ വര്‍ധനയ്ക്ക് കാരണമെന്നുമാണ് മേഖലയിലെ വിദഗ്ദര്‍ പറയുന്നത്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ ചര്‍മസംരക്ഷണത്തിനുള്ള ഓയില്‍, ഗുളിക, പൗഡറുകള്‍ തുടങ്ങിയവയുടെ ഉപയോഗം കൂടി. ഇതില്‍ നാടന്‍ ഉത്പന്നങ്ങളോടാണ് പ്രിയം കൂടുതല്‍.
Don'y Miss: രാജ്യത്തിനായി ബലി നല്‍കിയത് സ്വന്തം മുഖം; മലയാളി സൈനികന്‍ ലെഫ്. കേണല്‍ ഋഷിയെ അറിയാം
ഫാഷന്റെ അതിപ്രസരവും പുതിയ ട്രെന്‍ഡുകളോടുള്ള ആകര്‍ഷണവും മലയാളികളില്‍ കൂടിയിട്ടുണ്ടെന്നും അതിനനുസരിച്ച് ശരീരം പാകപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും കൊച്ചിയിലെ പ്രമുഖ ഫിറ്റ്നസ് പരിശീലകന്‍ വിപിന്‍ സേവ്യര്‍ പറഞ്ഞു. ജിമ്മുകള്‍ കൂടി. വീടുകളില്‍ പേഴ്സണല്‍ ജിമ്മുണ്ടാക്കുന്നവരും കൂടി. വൃത്തിയുള്ളതും നല്ലവണ്ണം പരിചരിക്കുന്നതുമായ ശരീരം വ്യക്തിത്വത്തിന്റെ ഭാഗമാണെന്ന കാഴ്ചപ്പാടും ഇത്തരം കടകള്‍ തുടങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Also Read: 'ഡയറ്റല്ല, വ്യായാമവുമല്ല, പിന്നെയോ...'; ദീർഘായുസ്സിന്റെ രഹസ്യം വെളിപ്പെടുത്തി 115-കാരിയായ മുത്തശ്ശി
ചെറിയ മെഷീനുകള്‍ മുതല്‍ ഹൈടെക് സംവിധാനം വരെയുള്ള ബ്യൂട്ടി പാര്‍ലര്‍, ജിം, സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഔട്ട്ലെറ്റ് എന്നിവ തുടങ്ങാനാണ് കൂടുതല്‍ അപേക്ഷകളെത്തുന്നതെന്ന് വ്യവസായ വകുപ്പ് അധികൃതരും പറയുന്നു. ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ ലൈസന്‍സ് ഉള്‍പ്പെടെ നേടിയാണ് സൗന്ദര്യ വര്‍ധക ഉത്പന്ന സ്ഥാപനങ്ങളില്‍ മിക്കതും പ്രവര്‍ത്തിക്കുന്നത്.
Don't Miss: 30 വയസിന് മുമ്പ് സമ്പാദിച്ചത് ഒരുകോടി, അതും ബെംഗളൂരുവില്‍ നിന്ന്; എങ്ങനെയെന്ന് വിശദീകരിച്ച് യുവാവ്
Content Highlights: 1033 gym equipments and cosmetics shops opened in Kerala in just 3 years