മകള്‍ പ്രശസ്തിയുടെ കൊടുമുടികള്‍ കീഴടക്കുമ്പോഴും ആ അച്ഛന്‍ ബാര്‍ബര്‍ ഷോപ്പില്‍ ജോലി തുടര്‍ന്നു

ക്വീന്‍ ഓഫ് ആള്‍ മീഡിയ'! ഓപ്ര വിന്‍ഫ്രെയെന്ന പേരിനൊപ്പം ലോകം ചേര്‍ത്തുവിളിക്കുന്ന 'ടാഗ് ലൈന്‍.' ഓപ്ര വിന്‍ഫ്രി, അവതാരക എന്ന പദവിക്ക് ആഗോളതലത്തില്‍ കൃത്യമായ നിര്‍വചനം നല്‍കിയ 'സെല്‍ഫ് മെയ്ഡ് വുമണ്‍'. ഓപ്രയുടെ വിജയത്തിനുപിന്നില്‍ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. 'നിങ്ങള്‍ വിശ്വസിക്കുന്നതെന്തോ അതാണ് നിങ്ങള്‍. അല്ലാതെ നിങ്ങള്‍ ആഗ്രഹിക്കുന്നതോ മോഹിക്കുന്നതോ അല്ല. ഓരോ നിമിഷത്തിലും ജീവിക്കുക, ആ നിമിഷത്തില്‍ നിങ്ങളെ പൂര്‍ണമായും സമര്‍പ്പിക്കുക, ഞാനൊരിക്കലും എന്റെ ഭൂതകാലത്തിലല്ല ജീവിക്കുന്നത്, അതിനെ കൂടെക്കൊണ്ടുനടക്കാറുമില്ല.നിങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളെ സൃഷ്ടിക്കേണ്ടത് നിങ്ങളാണ്.' അറിയാം ഓപ്രയുടെ ജീവിതകഥ- 'Oprah Off Air'
അച്ഛനെന്ന രക്ഷകന്‍ - 4
Content Highlights: Life of Oprah Winfrey, Oprah Off Air by Remya Harikumar