പുതിയൊരു ദിനം അങ്ങ് ചക്രവാളത്തില്‍ പുലരാനിരിക്കുന്നുണ്ടെന്ന് അറിയണം; ചരിത്രമായ പ്രസംഗം

75ാമത് ഗോള്‍ഗന്‍ ഗ്ലോബ് പുരസ്‌കാരവേദിയില്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഓപ്ര നടത്തിയത് ഒരു ചരിത്ര പ്രസംഗമാണ്. മാധ്യമങ്ങള്‍ ആ പ്രസംഗം അതേപടി പ്രസിദ്ധീകരിച്ചു. പുരസ്‌കാരം സ്വീകരിക്കുന്ന ആദ്യ കറുത്ത വനിതയായിരുന്നു ഓപ്ര. അതുള്‍ക്കൊണ്ടുകൊണ്ട് ഓപ്ര സംവദിച്ചത് വരും തലമുറയോടാണ്, സ്ത്രീകളോടാണ്.. ഓര്‍ത്തത് കഴിഞ്ഞ തലമുറയെക്കുറിച്ചും കടന്നുവന്ന വഴികളെക്കുറിച്ചുമാണ്. കുട്ടിക്കാലത്ത് ടിവിയില്‍ കണ്ടിട്ടുള്ള പുരസ്‌കാരച്ചടങ്ങുകളില്‍ ഇന്ന് താനൊരു പുരസ്‌കാര ജേതാവായിരിക്കുന്നു. ടിവിയില്‍ കണ്ട പുരസ്‌കാര ജേതാക്കള്‍ ഓപ്രയെന്ന കുട്ടിയെ എങ്ങനെ സ്വാധീനിച്ചിരുന്നോ അതുപോലെ താനെന്ന പുരസ്‌കാര ജേതാവ് വരുംതലമുറയെ എത്രമേല്‍ സ്വാധീനിക്കുമെന്ന് ഓര്‍ത്തുകൊണ്ടാണ് ആ വേദിയില്‍ നിന്ന് അവര്‍ മറുപടി പ്രസംഗം നടത്തിയത്. തനിക്ക് കരുത്തും പിന്തുണയുമായവര്‍ക്ക് അവള്‍ നന്ദി പറഞ്ഞു. തുറന്നുപറച്ചിലുകള്‍ക്ക് സ്ത്രീകള്‍ മുന്നിട്ടിറങ്ങിയ മീ ടൂ മൂവ്‌മെന്റിനെ അവര്‍ അഭിനന്ദിച്ചു. മീ ടൂ എന്ന് പറയേണ്ടി വരാത്ത ഒരു നല്ല നാളെയുണ്ടാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.
Content Highlights: Life of Oprah Winfrey, Oprah Off Air by Remya Harikumar