"പൂച്ചത്തലയിലാണ് ചെയ്തിരിക്കുന്നത്; കൊറച്ച് കടുകട്ടി പ്രയോഗവാ, പെട്ടെന്നുതന്നെ ഒഴിച്ച് മാറ്റണം"

" പ്ഫ പന്ന... മോളെ. എനിക്കല്ലടീ പ്രാന്ത് നിൻ്റെ തന്തക്കാ". നല്ല അസ്സല് ഓണാട്ട്കര തെറിയാണ്. ഭാഷയുടെ വികാരവിപ്ലവമായി ഒരോ നാടിൻ്റെയും നെഞ്ചിൽ പതിഞ്ഞ് കിടപ്പുണ്ട് പല തെറികൾ. ഉച്ചാരണത്തിൻ്റെ തെളിമയിൽ മറ്റൊരു ഭാഷയായി വളരുന്ന സഫീത്തയുടെ തെറിപ്രയോഗങ്ങൾ എങ്ങും ഏശാത്തത് പോലെ ആ പകലിനോടൊപ്പം ലയിച്ചുനിന്നു .
ഭ്രാന്ത് മൂക്കുമ്പോൾ സഫീത്ത ഒരു ഒട്ടകപ്പക്ഷിയാവും. പറന്നെത്താൻ ആഗ്രഹിച്ച ഇടങ്ങൾ നിഷേധിച്ച ലോകത്തെ നോക്കി ചിലപ്പോൾ പുച്ഛഭാവത്തിൽ ചിരിക്കും. മറ്റ് ചിലപ്പോൾ ചുറ്റുമുള്ളവരെയെല്ലാം തോൽപ്പിച്ച് മനസ്സ് കൊണ്ടോടി ജയിച്ച് വിജയിയുടെ ഭാവത്തിൽ ചിരിക്കും. കാലുകളിൽ ആകുന്നത്ര ശക്തി സംഭരിച്ച് മുന്നിൽ കാണുന്നതെന്തും തട്ടിത്തെറിപ്പിക്കും.
Content Highlights: Explore the intense feud between Safitha and Mottachi Rahi, fueled by Onattukara slang, witchcraft accusations, and deep-seated hatred. A story of desperation and raw emotion.