അത് ഇന്ത്യയിലെ ആദ്യ കാറപകടമായി മാറി; അതിന് കാരണമോ ഒരു തെരുവ് നായയും

MARUPURAM
#ജസീന റഹീം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊരു കന്നിമാസമായിരുന്നു. കാറ്റിൻ്റെ ദിശയും മണ്ണിൻ്റെ ഗന്ധവും രാത്രിയുടെ കുളിരും മറ്റ് ജീവജാലങ്ങളിൽ എന്നപോലെ നായകളിലും ഭ്രാന്തമായി ആവേശിക്കുന്ന പ്രകൃതി തന്നെ ഉത്തേജനത്തിനായി വർത്തിക്കുന്ന കാലം. മനുഷ്യൻ കണക്കും കലണ്ടറും ഉപയോഗിച്ച് പ്രവചിക്കുന്ന കാലാവസ്ഥ നായകൾ പ്രകൃതിയുമായി സംവദിച്ച് മണത്തറിയുന്ന കാലമാണ് കന്നി എന്ന് പലരിലൂടെയും കേട്ടിട്ടുണ്ട്. നീണ്ടതും നേരിയ മഞ്ഞുമൂടിയതുമായ രാത്രിയുടെ വിട്ടൊഴിയാത്ത ആലസ്യവുമായി കിടക്കുമ്പോഴാണ് പുറത്ത് റസിയുടെ ശബ്ദം കേട്ടത്. "പാല് മേടിക്കാൻ പോകണ്ടായോ. എളുപ്പം എണീറ്റ് വാ വന്നട്ട് എനിക്ക് പള്ളീ പോകണ്ടതാ, താമസിച്ചാ ഒസ്താദ് അടിക്കും". മടിച്ച് മടിച്ച് അവളുടെ ശബ്ദത്തിനൊപ്പം ഉണരുമ്പോൾ നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. അവൾക്കൊപ്പം ഉറക്കം തൂങ്ങിയ കണ്ണുകളുമായി ആടിയാടി തൂക്കു പാത്രവും കിലുക്കി വാളക്കോട്ട് ചെന്ന് പാലും വാങ്ങി വടക്കേകാരുടെ പറമ്പും കടന്ന് വീടിൻ്റെ അതിർത്തിക്കടുത്ത് എത്തിയതും ഉള്ളൊന്ന് കിടുങ്ങി. ചുറ്റിനും കുര. മൂന്ന് നായകൾ മുന്നിൽ വട്ടമിട്ട് നിൽക്കുന്നു. അവറ്റകളുടെ കണ്ണുകളിൽ എന്തൊക്കെയോ ചോദ്യങ്ങളുണ്ട് .

“നിങ്ങൾ ആരാണ്? അതിരാവിലെ വെട്ടം വീണ നേരത്ത് എങ്ങനെ ധൈര്യം വന്നു ഞങ്ങളുടെ ലോകത്തേക്ക് കടന്ന് വരാൻ. ഞങ്ങൾ ജാഗരൂകരാണ്. നിങ്ങൾ മനുഷ്യരെപ്പോലെ ഞങ്ങളുടേയും ലോകം ഒരു രഹസ്യപുസ്തകമാണ്". തൊട്ടടുത്ത കാശാപ്പുശാലയിൽ നിന്ന് കടിച്ചെടുത്ത് കൊണ്ട് വന്ന അറവുമൃഗത്തിൻ്റെ കുടൽമാല ഇന്ത്യയുടെ ഭൂപടം മാതിരിയുള്ള ഒരു ഷേപ്പിൽ മണ്ണിൽ പുതഞ്ഞ് കിടക്കുന്നു. കുടൽ കടിച്ച് വലിച്ചപ്പോൾ പുറത്ത് ചാടിയ ചാണകവും അവിടെങ്ങും ചിതറിക്കിടക്കുന്നുമുണ്ട്.

Content Highlights: Discover the historic event that marked India`s first car accident in 1914, caused by a street dog.

Continue reading