ലഹരിക്കെതിരേ ബോധവത്കരണം

ഫറോക്ക് : ലഹരിക്കെതിരേ സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ബേപ്പൂർ മണ്ഡലത്തിൽ പോലിസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേ ബോധവത്കരണം നടന്നു.
ഫറോക്ക് നഗരസഭ ചെയർപേഴ്സൺ സി. ചന്ദ്രിക ഉദ്ഘാടനം ചെയ്തു.
ഫറോക്ക് എ.സി.പി.എ. പ്രേംജിത്ത് അധ്യക്ഷനായി. ഡോ. ഷിഹാബുദ്ദീൻ ബോധവത്കരണ ക്ലാസെടുത്തു. പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരേ ഒരു പഞ്ചും നടത്തി. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലൻ, ഫറോക്ക് നഗരസഭ ഉപാധ്യക്ഷൻ ഷബീറലി, കടലുണ്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ ഗണേഷ്, ഇൻസ്പെക്ടർമാരായ സി. ലതീഷ്, സുഭാഷ് ബാബു, ശ്രീകുമാർ, സ്കൂൾ പ്രിൻസിപ്പൽ താരബാബു, പ്രധാന അധ്യാപകൻ കെ.പി. സ്റ്റിവി, മണ്ഡലത്തിലെ മുഴുവൻ പോലിസ് സ്റ്റേഷനിലേയും എസ്.ഐ. മാരും പങ്കെടുത്തു.