ലഹരിവിരുദ്ധ സന്ദേശറാലിയുമായി കോഴിക്കോട് റൂറൽ പോലീസ്

വടകര : അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് തൂഫാൻ ജില്ലാതല ലഹരിവിരുദ്ധ സന്ദേശറാലി നടത്തി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലിമോഹൻ വടകര സാംസ്‌കാരിക ചത്വരത്തിൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശശി അധ്യക്ഷത വഹിച്ചു. റൂറൽ എസ്.പി. മെറിൻ ജോസഫ് റാലി ഫ്ളാഗ് ഓഫ് ചെയ്ത് മുഖ്യപ്രഭാഷണം നടത്തി.
തൂഫാർ വാരിയേഴ്‌സിനുളള ബാഡ്ജ് വിതരണം ആർ.ഡി.ഒ. കെ.കെ. പ്രസീൽ നിർവഹിച്ചു. നർക്കോട്ടിക് ഡിവൈ.എസ്.പി. ടി. ഉത്തംദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബിജുൽകുമാർ, വടകര ഡിവൈ.എസ്.പി. കെ. സനിൽകുമാർ, ഇൻസ്പെക്ടർ എ.വി. ദിനേശ് എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചത്വരത്തിൽനിന്ന് തുടങ്ങിയ റാലി അഞ്ചുവിളക്ക്-എടോടി വഴി പുതിയ സ്റ്റാൻഡിൽ സമാപിച്ചു. സുംബ ഡാൻസ്, കളരി, ഫ്ളാഷ്‌മോബ് എന്നിവയുമുണ്ടായി.