നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് അപകടം

മൂന്നുപേർക്ക് പരിക്ക്
ഒരാളുടെ നില ഗുരുതരം
കോഴിക്കോട് : അരയിടത്തുപാലത്തിനുമുകളിൽ നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ബൈക്കിലുണ്ടായിരുന്ന ഒരാൾ പാലത്തിനുമുകളിൽനിന്ന് താഴെ റോഡിലേക്കുവീണു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
മറ്റുരണ്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ടൗണിൽനിന്ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന കാറാണ് നിയന്ത്രണംവിട്ട് രണ്ട് ബൈക്കുകളെ ഇടിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 12.30-ഓടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.