പാലം ക്ളീൻ ഇനി തുറക്കാം

കോടിമതയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും, പഴയ പാലവും നന്നാക്കും
കോട്ടയം : ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുന്ന കോടിമത പുതിയ പാലത്തിൽ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങൾ നീക്കി നഗരസഭാ ജീവനക്കാർ. കോടതി ഉത്തരവനുസരിച്ചാണ് നീക്കിയത്. സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന് പാലത്തിൽ കെട്ടിയിരുന്ന കൊടിതോരണങ്ങളും പാലം ഉദ്ഘാടനത്തിന്റെ ഭാഗമായി വെച്ചിരുന്ന ബോർഡുകളും നീക്കിയവയിൽപ്പെടും.
ഉദ്ഘാടനത്തിന് മുന്നോടിയായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പാലത്തിൽ സന്ദർശനം നടത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി. നഗരത്തിൽ പ്രധാന കവലകളിലൊന്നായി മാറുന്ന കോടിമതയിൽ ഹൈമാസ്റ്റ് ലൈറ്റ് അടക്കം സ്ഥാപിക്കും. പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികളും അടിയന്തരമായി പൂർത്തിയാക്കും. കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സിബി ജോൺ കൊല്ലാട്, എൻ. ജയചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പന്തൽ, സ്റ്റേജ്, പാലത്തിൽ അലങ്കാര ബൾബിടുന്ന ജോലികൾ എന്നിവ രാത്രിയോടെ പൂർത്തിയായി.