വിശ്വകർമ ദിനം ആഘോഷിച്ചു

കോട്ടയം : വി.എസ്.എസ്. കോട്ടയം താലൂക്ക് യൂണിയനിലെ വിവിധശാഖകളിൽ വിശ്വകർമദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.
തിരുവഞ്ചൂർ : ശാഖാ പ്രസിഡൻറ് പി.വി. മോഹനൻ പതാക ഉയർത്തി. തുടർന്ന് വിശ്വകർമദേവപൂജ, വിശ്വകർമ സഹസ്രനാമാർച്ചന, മധുരപലഹാര വിതരണം എന്നിവ നടത്തി. വിശ്വബ്രഹ്മ മഹാകാവ്യം പാരായണം നടന്നു. കെ.എസ്. രഞ്ജൻ വിശ്വകർമദിന സന്ദേശം നൽകി.
ആർപ്പൂക്കര :പ്രസിഡൻറ് എം.പി അജീഷ് പതാക ഉയർത്തി. രതീഷ്, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
നീണ്ടൂർ :പ്രസിഡന്റ് സി.എസ്. ജനാർദനൻ പതാക ഉയർത്തി. സെക്രട്ടറി ടി.പി. സാബു വിശ്വകർമദിന സന്ദേശം നൽകി. ടി.പി. സന്തോഷ്, ബി. ജയറാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വെള്ളൂത്തുരുത്തി :പ്രസിഡൻറ് കെ.എൻ. ഗോപി പതാക ഉയർത്തി.
കോത്തല :പ്രസിഡൻറ് ടി.ജി. പുരുഷോത്തമൻ പതാക ഉയർത്തി. സെക്രട്ടറി ധർമേന്ദ്രൻ വിശ്വകർമദിന സന്ദേശം നൽകി. കുമാരനല്ലൂർ:പ്രസിഡൻറ് കെ.എൻ. സുരേഷ് പതാക ഉയർത്തി. വിശ്വകർമദിന സമ്മേളനം സെക്രട്ടറി പി.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. എം.എസ്. രാമചന്ദ്രൻ, പി.എസ്. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
മണർകാട് : പ്രസിഡൻറ് ടി.ജി. മഹേഷ് പതാക ഉയർത്തി. വിശ്വകർമദിന സമ്മേളനം കെ.സി. രതീഷ് ഉദ്ഘാടനം ചെയ്തു.
ചാന്നാനിക്കാട് :പ്രസിഡൻറ് കെ.എസ്. സാബു പതാക ഉയർത്തി. പി.ടി. റെജികുമാർ, പി.പി. ഷാജി, സി. സുരേഷ് കുമാർ, വി.ആർ. മണിക്കുട്ടൻ, രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
വിജയപുരം :പ്രസിഡൻറ് എസ്. രാധാകൃഷ്ണൻ പതാക ഉയർത്തി. ടി.ജി. മനു വിശ്വകർമദിന സന്ദേശം നൽകി.
കുടമാളൂർ :പ്രസിഡൻറ് എം.എ. സുഭാഷ് പതാക ഉയരത്തി. പി.ജി. ചന്ദ്രബാബു, എം.കെ. ബിജു, കെ.കെ. സതീശൻ എന്നിവർ നേതൃത്വം നൽകി.
പങ്ങട :പ്രസിഡൻറ് കെ.എൻ. ശശിധരൻ പതാക ഉയർത്തി. കെ.സി. ശ്രീനിവാസൻ വിശ്വകർമദിന സന്ദേശം നൽകി.
ഏറ്റുമാനൂർ : തമിഴ് വിശ്വബ്രഹ്മസമാജം കെ.1071-ന്റെ നേതൃത്വത്തിൽ മാരിയമ്മൻ ക്ഷേത്രാങ്കണത്തിൽ വിശ്വകർമദിനം ആഘോഷിച്ചു.
മേൽശാന്തി എം.കെ. ശ്രീകുമാർ നമ്പൂതിരി വിശ്വകർമ പൂജ നടത്തി. തമിഴ് വിശ്വബ്രഹ്മസമാജം പ്രസിഡന്റ് കെ.സി. ശിവനാചാരി പതാക ഉയർത്തി. സെക്രട്ടറി സന്തോഷ് കുമാർ, മഹിളാ സമാജം പ്രസിഡന്റ് രാജമണി കുമാരസ്വാമി, യുവജന സമാജം ഭാരവാഹികൾ, സമാജ അംഗങ്ങൾ പങ്കെടുത്തു.