തുരുമ്പെടുത്ത് നശിക്കുന്ന 60 കോടിയുടെ ഈ ടാറ്റ ആശുപത്രി പറയും അവഗണനയുടെ കഥ

കാസർകോട്ടെ ടാറ്റാ ആശുപത്രി/ 2021 ജൂൺ 29-ന് പകർത്തിയ ചിത്രം | ഫോട്ടോ: സാബി മുഗു
കാസർകോട്ടെ ടാറ്റാ ആശുപത്രി/ 2021 ജൂൺ 29-ന് പകർത്തിയ ചിത്രം | ഫോട്ടോ: സാബി മുഗു

പതിവുതെറ്റിച്ചില്ല, പലതും 'സ്മാരകങ്ങള്‍' ആവുന്ന നാട്ടില്‍ മറ്റൊരു സ്മാരകം കൂടി. കോവിഡ് എന്ന മഹാമാരിയുടെ ഓര്‍മയ്ക്കായി ചൈനയെ അനുസ്മരിപ്പിക്കും വിധത്തില്‍, കാസര്‍കോട്ട് നിര്‍മിച്ച സംസ്ഥാനത്തെ ആദ്യത്തെ ടാറ്റാ ആശുപത്രി ഇന്ന് മലമുകളില്‍ തുരുമ്പെടുത്ത് ശോഷിക്കുകയാണ്. അനാഥമായി അഞ്ഞൂറിലേറെ കിടക്കകളും. 

കാസര്‍കോട്ടെ ചട്ടഞ്ചാലില്‍ നിന്ന് വളഞ്ഞുപുളഞ്ഞു പോയാൽ എത്തിച്ചേരുന്ന മലമുകളിലെ കണ്ടെയ്‌നറുകള്‍, കാടുമൂടിക്കിടക്കുന്ന വൈദ്യുതോപകരണങ്ങള്‍, ഫാനുകള്‍, എസികള്‍, ജലസംഭരണികള്‍.. അറുപതു കോടി ചെലവിട്ട് നിര്‍മിച്ച ആശുപത്രി കോവിഡിന്റെ ബാക്കിപത്രമെന്നോണം തുരുമ്പെടുത്ത് ഇല്ലാതാവുകയാണ്. എന്തുചെയ്യണം, പൊളിച്ച് മാറ്റി വേറെന്ത് സ്ഥാപിക്കണം? എന്ന മട്ടില്‍ ചര്‍ച്ചകളേറെ നടക്കുന്നുണ്ട്. ആശുപത്രി ഉപയോഗശൂന്യമായെന്നു് ഉറപ്പിച്ച് പല പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നു, പ്രഖ്യാപിക്കപ്പെടുന്നു, കോടികളുടെ വാഗ്ദാനങ്ങള്‍ വരെയുണ്ടാകുന്നു. കോടിക്കണക്കിന് രൂപ ചെലവിട്ട് നിര്‍മിച്ച ആശുപത്രിയെ സംരക്ഷിക്കാന്‍ എന്തുകൊണ്ട് സാധിക്കാതെ പോയെന്ന് ആരും ചോദിക്കുന്നില്ല. 

Content Highlights: kasaragod tata hospital Inadequate healthcare facilities in kasaragod district series

Continue reading