ആരു വരും ഈ കടമുറി ഡിസ്പെൻസറിയിൽ ചികിത്സിക്കാൻ, ആരുതേടും ഇവിടെ ചികിത്സ | വേണം കാസർകോടിനും കരുതൽ-02

തലച്ചോറ് തകരാറിനെത്തുടർന്ന് കഴുത്ത് ഉയർത്താൻ പറ്റാത്ത ഒരുവയസ്സുള്ള പേരക്കുട്ടി ഇസിയാൻ അഹമ്മദുമായി ആരോഗ്യമന്ത്രി വീണാ ജോർജിനോട് സങ്കടം പറയാനെത്തിയ ചെട്ടുംകുഴിയിലെ റുഖിയ പൊട്ടിക്കരഞ്ഞപ്പോൾ. മാതാവ് കുബ്‌റ സമീപം. കാസർകോട് ജനറൽ ആസ്പത്രിയിൽനിന്നുള്ള കാഴ്ച | Photo: മാതൃഭൂമി

കുമ്പളയിലുള്ള കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രിയിലെത്തിയതാണ്. നല്ല തിരക്കുണ്ട് ആശുപത്രിയില്‍. ഗൈനക്കോളജിസ്റ്റിനെ കാണാന്‍ വേണ്ടിയാണ് പലരും കാത്തുനില്‍ക്കുന്നത്. കാഷ്വാലിറ്റിക്കടുത്തെത്തുമ്പോഴേക്കും വിയര്‍ത്തൊലിച്ച് ഒരു ഡോക്ടര്‍ ഇറങ്ങിവന്നു. കാഷ്വാലിറ്റിക്ക് അകത്തുള്ള കിടക്കയിലെല്ലാം ആളുകളുണ്ട്. വാതില്‍ക്കല്‍ രണ്ടുപേര്‍ വീല്‍ചെയറില്‍ ഇരിക്കുന്നു. ഒരാളെ സ്ട്രെച്ചറില്‍ കിടത്തിയിട്ടുണ്ട്. ഡോക്ടര്‍ ഊഴം കാത്തുനില്‍പ്പാണ്. വീല്‍ചെയറില്‍ വാതിലിന് പുറത്തുകാത്തിരിക്കുന്ന കുട്ടി സ്‌കൂളിലെ സ്‌പോര്‍ട്‌സ് മീറ്റിനിടെ വീണതാണ്. 

''എന്തുപറ്റി ഡോക്ടറെ കണ്ടോ?'', കൂടെ ഉണ്ടായിരുന്നു രക്ഷിതാവിനോട് ചോദിച്ചു.
''അകത്ത് ആളുകള്‍ കൂടുതലാണ്.'' ഇവിടെ കാത്തുനില്‍ക്കാന്‍ പറഞ്ഞു-
മറുപടി തന്നു. 

Content Highlights: Inadequate healthcare facilities in kasaragod district series

Continue reading