രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുമ്പോൾ | വഴിപോക്കൻ

#വഴിപോക്കൻ
റായ്ബറേലിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തൊട്ടുമുമ്പ് രാഹുൽ ഗാന്ധി അർച്ചന ഏറ്റുവാങ്ങുന്നു | Photo: ANI
റായ്ബറേലിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തൊട്ടുമുമ്പ് രാഹുൽ ഗാന്ധി അർച്ചന ഏറ്റുവാങ്ങുന്നു | Photo: ANI

1997 ജനുവരിയിലാണെന്ന് തോന്നുന്നു സാഹിത്യകാരൻ എം.പി. നാരായണപിള്ള എ.ഐ.സി.സി. ആസ്ഥാനത്തേക്ക് ഒരു കമ്പി (ടെലിഗ്രാം) അടിച്ചു. കോൺഗ്രസ് പ്രസിഡന്റാകുന്നതിന് സർവ്വഥാ യോഗ്യനായ ഒരാളുണ്ടെന്നും അയാളുടെ പേര് എം.പി. നാരായണപിള്ള എന്നാണെന്നും ടിയാൻ ബോംബെയിൽ താമസിക്കുന്ന മലയാളിയാണെന്നുമായിരുന്നു കമ്പിയിലുണ്ടായിരുന്നത്. നരസിംഹ റാവുവിന് പകരം പ്രസിഡന്റായ സീതാറാം കേസരിയെ മാറ്റാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്ന വാർത്ത കത്തിപ്പടരുന്നതിനിടയിലാണ് നാരായണപിള്ള തന്നെതന്നെ ആ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്. 

നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ തന്നെ ചെയ്യണമെന്നും പിന്നീടൊരിക്കൽ സോണിയ ഗാന്ധി വിളിച്ച് നാണപ്പോ അന്ന് നിങ്ങൾ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ നിങ്ങളാകുമായിരുന്നു കോൺഗ്രസ് പ്രസിഡന്റ് എന്നെങ്ങാൻ പറഞ്ഞാൽ പിന്നെ കുറ്റബോധം കൊണ്ട് ആത്മഹത്യ ചെയ്യാതിരിക്കാനാണ് ഈ കമ്പി അടിച്ചതെന്നുമാണ് നാരായണപിള്ള നൽകിയ വിശദീകരണം. റായ്ബറേലിയിലും അമേത്തിയിലും  സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് അമാന്തിക്കുന്നത് കണ്ടപ്പോഴാണ് നാരായണപിള്ളയെ ഓർത്തത്. സ്ഥാനാർത്ഥിയെ കിട്ടുന്നില്ലെങ്കിൽ ദാ ഇവിടെ ഒരാളുണ്ടെന്ന് പറഞ്ഞ് ട്വിറ്റർ എന്ന എക്സിൽ ഒരു കാച്ചങ്ങ് കാച്ചിയാലെന്താ എന്നാലോചിക്കുകയും ചെയ്തു.

Content Highlights: The question must be asked why Rahul Gandhi is contesting for a second seat | Vazhipokkan

Continue reading