നേപ്പാളും ബംഗ്ളാദേശും മുന്നേറുമ്പോൾ ഇന്ത്യയോട് ജാതി ചെയ്യുന്നത് | വഴിപോക്കൻ

#വഴിപോക്കൻ
.
.

കഴിഞ്ഞ ദിവസം ടൈംസ് ഒഫ് ഇന്ത്യയിൽ സ്വാമിനാഥൻ എസ്. അയ്യർ എഴുതിയ കോളം ശ്രദ്ധേയമായിരുന്നു. ''Why do Nepal, Bengladesh beat India in Social Indicators?'' എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ അയ്യർ ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയെ സാമ്പത്തികമായും സാമൂഹികമായും പിന്നോട്ടുവലിക്കുന്നത് ജാതിയാണെന്നും ജാതിയുടെ അതിപ്രസരമില്ലാത്തതിനാൽ ബംഗ്ളാദേശും നേപ്പാളും പല മേഖലകളിലും ഇന്ത്യയേക്കാൾ ഏറെ മുന്നിലാണെന്നുമാണ്. ഉദാഹരണത്തിന് ഭാരക്കുറവുള്ള കുട്ടികളുടെയും ശാരീരികവളർച്ച മുരടിക്കുന്ന കുട്ടികളുടെയും എണ്ണം നോക്കാം. ദേശീയ കുടുംബ- ആരോഗ്യ സർവ്വെ പ്രകാരം 2019- 21 കാലയളവിൽ ഇന്ത്യയിൽ 32, 34 ശതമാനം കുട്ടികൾ ഈ വിഭാഗങ്ങളിലാണ്. അതേ സമയം നേപ്പാളിൽ ഇവരുടെ എണ്ണം 24 ശതമാനവും 31 ശതമാനവുമാണ്. ബംഗ്ളാദേശിലാണെങ്കിൽ ഇത് 23 ശതമാനവും 25 ശതമാനവുമാണ്. 

ഇന്ത്യയിൽതന്നെ നേപ്പാളിനോട് തൊട്ടുകിടക്കുന്ന ബിഹാറിൽ 41 ശതമാനവും 43 ശതമാനവും കുട്ടികൾ ശാരീരിക അവശതകൾ നേരിടുന്നുണ്ട്. ഇന്ത്യയിൽ ജാതിവിവേചനവും അക്രമങ്ങളും ഏറ്റവുമധികം നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ബിഹാറെന്നു മറക്കാനാവില്ല. ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 111, ബംഗ്ളാദേശിന്റേത് 81, നേപ്പാളിന്റേത് 69 ആണെന്നതും ഇതോടൊപ്പം ചേർത്തുവായിക്കണം. വെളിയിടങ്ങളിലുള്ള വിസർജ്ജനം പൂർണ്ണമായും അവസാനിച്ചുവെന്ന കേന്ദ്ര സർക്കാരിന്റെ  അവകാശവാദവും ദേശീയ കുടുംബ ആരോഗ്യ സർവ്വെ പൊളിച്ചു കയ്യിൽ കൊടുത്തു.

Content Highlights: World Hunger Index, India, Nepal, Bangladesh, Caste System, Vazhipokkan

Continue reading