ഉമ്മന്‍ചാണ്ടിയുടെ ട്രൂകോപ്പി ആവലല്ല ചാണ്ടി ഉമ്മന്റെ ചുമതല | പ്രതിഭാഷണം

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ സഹതാപതരംഗത്തിന്റെ മാത്രം പിന്‍ബലത്തോടെ വിജയിച്ചു എന്നു പറയാനും കരുതാനുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ശ്രമിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ കേവലമായ സഹതാപ തരംഗത്തിന് അപ്പുറത്ത് ഉമ്മന്‍ചാണ്ടി സൃഷ്ടിച്ച ഒരു രാഷ്ട്രീയ തരംഗം നിലനില്‍ക്കുന്നതായി കാണാം. ആദ്യം തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് സൂക്ഷിച്ച് നോക്കാം. മുപ്പത്തിയേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചിരിക്കുന്നത്. അത് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 61 ശതമാനമാണ്. ഇടതുമുന്നണി സ്ഥാനാര്‍ഥിയും മൂന്നാം തവണ പുതുപ്പള്ളിയില്‍ മത്സരിച്ച സി.പി.എം. നേതാവായ ജെയ്ക് സി. തോമസിന് 31% വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
അപ്പോഴും ഇടതുമുന്നണിയുടെ പെട്ടിയില്‍ 42,000 വോട്ടുകളുണ്ട് എന്ന് അവര്‍ക്ക് ആശ്വസിക്കാമെങ്കിലും കേരള കോണ്‍ഗ്രസ് മാണിയുടെ ശക്തി കേന്ദ്രങ്ങളാണ് അയര്‍ക്കുന്നം, അകലകുന്നം, കൂരോപ്പട പഞ്ചായത്തുകള്‍. അവിടെ എക്കാലത്തും മാണി വിഭാഗത്തിന് പഞ്ചായത്ത് മെമ്പര്‍മാരും പഞ്ചായത്ത് ഭാരവാഹികളും ഉണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ഒമ്പത് പഞ്ചായത്ത് അംഗങ്ങളും അയര്‍ക്കുന്നം പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനവും ഉണ്ട്. അങ്ങനെ വരുമ്പോള്‍ 42,000 വോട്ടില്‍ നിന്ന് മാണി വിഭാഗത്തിന്റെ വോട്ട് കുറയ്ക്കേണ്ടതായിട്ടുണ്ട്. അതെത്ര കുറയ്ക്കണം എന്ന് തീരുമാനിക്കേണ്ടത് ഇടതു മുന്നണി തന്നെയാണ്. ഏറ്റവും ചുരുങ്ങിയത് 5000 വോട്ട് അവര്‍ക്ക് ഉണ്ട് എന്ന് കരുതിയാല്‍ ജെയ്ക് സി. തോമസിന് പഴയ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കു ലഭിച്ചതിൽനിന്നു വലിയ ഇടിവ് സംഭവിച്ചതായി കണക്കാക്കാന്‍ സാധിക്കും.
Content Highlights: Oommen Chandy's true copy is not the responsibility of Chandy Oommen | Prathibashanam