സഹകരണ മേഖലയിലെ ത്രികോണ തട്ടിപ്പ് | പ്രതിഭാഷണം

നോട്ടുനിരോധനത്തിന്റെ കാലം മുതല്‍ക്കാണ് സഹകരണ മേഖലയ്ക്ക് ശനിദശ തുടങ്ങിയത്. പൊടുന്നനെ ഒരു രാത്രി ആയിരത്തിന്റെയും അക്കാലത്തെ അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചു. പണമിടപാടുകള്‍ മുഴുവന്‍ സ്തംഭിച്ചു. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും സാമ്പത്തിക സംവിധാനങ്ങളും അതിന്റെ ആഘാതം ഏറ്റുവാങ്ങേണ്ടി വന്നു.
പക്ഷേ സഹകരണ മേഖലയ്ക്ക് ഇരട്ടി പ്രശ്‌നങ്ങളാണ് നേരിടേണ്ടി വന്നത്. ഉപഭോക്താക്കളെ കൃത്യമായി മറ്റു ബാങ്കുകളെ പോലെ മനസ്സിലാക്കാതെ ആരുടെയും പണം എപ്പോള്‍ വേണമെങ്കിലും എത്ര വേണമെങ്കിലും നിക്ഷേപിക്കാവുന്ന കള്ളപ്പണക്കാര്‍ക്ക് പണം സൂക്ഷിക്കാന്‍ കഴിയുന്ന ഒരു സംവിധാനമാണ് സഹകരണ മേഖലയെന്ന് അന്ന് പലരും പറഞ്ഞുനടന്നു. കേരളത്തേക്കാളുപരി ഗുജറാത്ത് അടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള കള്ളപ്പണ നിക്ഷേപങ്ങള്‍ സഹകരണമേഖലയില്‍ ഉണ്ടായിരുന്നുവെന്നത് ശരിയുമായിരുന്നു.
Content Highlights: karuvannur scam, prathibhashanam CP John