സത്യഭാമമാര്‍ ഉണ്ടാവുന്നത് | വഴിപോക്കന്‍

#വഴിപോക്കൻ
സത്യഭാമ, ആര്‍.എല്‍.വി രാമകൃഷ്ണ, ടി.എം കൃഷ്ണ
സത്യഭാമ, ആര്‍.എല്‍.വി രാമകൃഷ്ണ, ടി.എം കൃഷ്ണ

ശൂന്യതയില്‍ ഒന്നുമുണ്ടാവുന്നില്ല. ഈ മാര്‍ച്ച് ആദ്യവാരം പോപ്പ് ഗായിക റിഹാന ഗുജറാത്തിലെ ജാംനഗറില്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദിന്റെ വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത വിരുന്നിനെത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതിന് പിന്നാലെ റിഹാനയുടെ സ്വന്തം സംരംഭമായ ഫെന്‍ഡി ബ്യൂട്ടി ഇന്ത്യന്‍ വിപണിയിലേക്കെത്തിയത് അത്രയേറെ ശ്രദ്ധിക്കപ്പെട്ടില്ല. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ആഗോള വിപണിയില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നും വലിയ കച്ചവടമാണ് ഫെന്‍ഡി ബ്യൂട്ടി ലക്ഷ്യമിടുന്നത്. പറഞ്ഞുവന്നത് എന്തിനുമേതിനും ഒരു പരിസരമുണ്ടെന്നാണ്.

വ്യോമസേന മുന്‍ മേധാവി ആര്‍.കെ.എസ്. ബദൗരിയയും കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപദ്ധ്യായയും കഴിഞ്ഞ ദിവസങ്ങളില്‍ ബി.ജെ.പിയില്‍ ചേര്‍ന്നതും ഓര്‍ക്കുക. 59,000 കോടി രൂപയുടെ റഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ചര്‍ച്ചകള്‍ക്ക് അവസാനഘട്ടത്തില്‍ നേതൃത്വം നല്‍കിയ കക്ഷിയാണ് ബദൗരിയ. ഈ ഇടപാടിനെതിരെയുള്ള കേസില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി തീര്‍പ്പ് കല്‍പിച്ച സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് വിരമിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ രാജ്യസഭാംഗമായതും മറക്കാനാവില്ല. ജഡ്ജിയുടെ പദവിയില്‍ നിന്നും രാജിവെയ്ക്കുന്നതിന് മുമ്പ് ജസ്റ്റിസ് ഗംഗോപദ്ധ്യായ പറഞ്ഞത് താന്‍ ബി.ജെ.പിയുമായും ബി.ജെ.പി. താനുമായും കുറച്ചു ദിവസങ്ങളായി ബന്ധപ്പെട്ടിരുന്നുവെന്നാണ്. അതായത് സിറ്റിങ് ജഡ്ജിയായിരുന്ന ഗംഗോപദ്ധ്യായ ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തി. ഒരു ദിവസം പുലര്‍ച്ചെ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ ബദൗരിയയും ഗഗോയിയും ഗംഗോപദ്ധ്യായയും എടുത്ത തീരുമാനമായിരുന്നില്ല ബി.ജെ.പിയിലേക്കുള്ള രംഗപ്രവേശം എന്ന് ചുരുക്കം. അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ചിറകിലേറി അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ഉദ്ദിഷ്ട സേവനങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യുന്നതില്‍ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്ന് ഈ മുവ്വരും ചിലപ്പോള്‍ അവരുടെ ആത്മകഥകളില്‍ എഴുതുമായിരിക്കും.

Content Highlights: R L V Ramakrishnan, Sathyabhama, T. M. Krishna

Continue reading