കുട്ടികളുടെ ഫോൺകൂട്ടിന് എങ്ങനെ പൂട്ടിടും? വഴിയുണ്ട്

#നികിത വിജയകുമാര്‍
.
.

വേനൽച്ചൂട് മാത്രമല്ല, നമ്മുടെ കുട്ടികൾക്കിപ്പോൾ പരീക്ഷച്ചൂടിന്റെ കൂടി കാലമാണ്. കത്തുന്ന ഈ ഇരട്ടച്ചൂട് കഴിഞ്ഞാൽ പിന്നെ വേനലവധിയുടെ കുളിർ കളിക്കാലമായി. സത്യത്തിൽ അപ്പോഴാണ് രക്ഷിതാക്കളുടെ ചൂടുകാലം തുടങ്ങുന്നത്. ഈ രണ്ട് മാസക്കാലം പോക്കിരികളെ എങ്ങനെ വീട്ടിൽ അടക്കിയിരുത്തും. ദേഹം മാത്രമല്ല, ആപാദചൂടം വിയർക്കും രക്ഷിതാക്കൾ. കിളിപാറും ഇരുപത്തിനാല് മണിക്കൂറും എന്ന് ചുരുക്കം. അപ്പോപിന്നെ തുറുപ്പുചീട്ടെടുത്തു വീശുക തന്നെ. ടിവി, മൊബൈല്‍, ടാബ്... കുട്ടിപ്പട്ടാളത്തെ മെരുക്കാൻ ഇതിലും നല്ല മാന്ത്രികവടി വേറെ എന്തുണ്ട്. ഈ മറുമരുന്ന് പക്ഷേ അത്ര കേമമാണെന്ന് കരുതണ്ട. ഇത്തിരി കൂടുതൽ സൈഡ് എഫക്റ്റ് ഉണ്ട് ഇതിനൊക്കെ. പക്ഷേ, പേടിക്കണ്ട, മരുന്ന് മാത്രമല്ല, ചില നാടൻ കുറുക്കുവിദ്യകളുമുണ്ട് നമുക്ക് പ്രയോഗിക്കാൻ. അറിഞ്ഞ് ഉപയോഗിക്കണമെന്നു മാത്രം.

അവധിക്കാലത്ത് മാത്രമല്ല എന്നും എപ്പോഴും ശരിയായ പാരന്റിങ് എങ്ങനെയാണ് എന്നുള്ളത് രക്ഷകര്‍ത്താക്കളെ അലട്ടുന്ന ഒരു കാര്യമാണ്. ഡിജിറ്റല്‍ യുഗത്തിലെ രക്ഷാകര്‍തൃത്വം  കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ് എന്നതും വസ്തുതയാണ്. പല രക്ഷിതാക്കളും കുട്ടികളിലെ അമിത ഡിജിറ്റല്‍ ഉപയോഗം എങ്ങനെ നിയന്ത്രിക്കണം എന്നറിയാതെ സമ്മര്‍ദ്ദം നേരിടുന്നവരാണ്. അതുമാത്രമല്ല ഡിജിറ്റല്‍ ഉപയോഗം എങ്ങനെ സ്വയം നിയന്ത്രിക്കാം എന്ന കാര്യത്തിലും കൃത്യമായ ധാരണകളൊന്നും രക്ഷിതാക്കള്‍ക്കുമില്ല.

Content Highlights: Negative effects of too much screen time for children

Continue reading