ശരീരഭാരം കുറയ്ക്കാൻ പുതിന?; സ്ഥിരമായി കഴിച്ചാലുണ്ടാകുന്ന മാറ്റങ്ങൾ എന്ത്?, ഗുണങ്ങൾ അറിയാം

#Health Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശരീരഭാരം കൂടുന്നത് മിക്കവരേയും അലട്ടുന്ന പ്രശ്‌നമാണ്. തെറ്റായ ഭക്ഷണക്രമവും ജീവിതശൈലിയുമാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നത്. ശരീരഭാരം നിയന്ത്രിക്കുവാൻ കൊഴുപ്പും കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യണം. അത്തരത്തിൽ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരുടെ ഡയറ്റിൽ വേണ്ട ഒന്നാണ് പുതിന. പുതിനയിലയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്.

പുതിന എങ്ങനെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു?

പ്രധാനമായും മൂന്ന് തരത്തിൽ പുതിന ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അതിൽ ഏറ്റവും പ്രധാനം പുതിനയിലെ മെന്തോൾ എന്ന സംയുക്തത്തിന്‍റെ സാന്നിധ്യമാണ്. മെന്തോൾ ദഹനവ്യവസ്ഥയിലെ പേശികളെ സംബന്ധിച്ച് അവയുടെ കോച്ചിപ്പിടുത്തം ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, പിത്തരസത്തിന്‍റെയും ദഹനരസങ്ങളുടെയും സുഗമമായ ഒഴുക്കിനും പുതിന സഹായിക്കുന്നു.

ദഹനം

ഭക്ഷണത്തോടൊപ്പം കഴിക്കുന്ന കൊഴുപ്പുകൾ എളുപ്പത്തിൽ ദഹിക്കാൻ പുതിന സഹായിക്കും. വയർവീർക്കുന്നതുപോലുള്ള പ്രശ്നങ്ങളും ദഹനക്കേസും കുറയ്ക്കുന്നു. ഇത് പലപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷം ഭാരം കുറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. മോശം ദഹനം പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഇവ രണ്ടും ഉപാപചയ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഉപാപചയ പ്രവർത്തനം

പുതിന കഴിക്കുന്നത് ക്ഷണത്തെ കൂടുതൽ കാര്യക്ഷമമായി ഊർജ്ജമാക്കി മാറ്റാൻ ശരീരത്തെ സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകളുടെയും, ചെറിയ അളവിൽ വിറ്റാമിൻ സി, എ എന്നിവയുടെയും മികച്ച ഉറവിടമാണ് പുതിന. ഇത് കൊഴുപ്പ് എരിയിച്ചുകളയാണ് ആവശ്യമായ ശരീരത്തിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.

ദന്താരോഗ്യം

പുതിനയിലകൾ ശ്വാസത്തിന് ഫ്രെഷ്നെസ് നൽകുകയും വായയിലെ ഹാനികരമായ ബാക്ടീരിയകളെ ചെറുക്കുകയും ചെയ്യുന്നു. പുതിനയില ചവയ്ക്കുന്നത് മോണയുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണെന്നാണ് റിപ്പോർട്ടുകൾ.

ചർമത്തിന്റെ ആരോഗ്യം

പുതിനയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചർമത്തിന് നല്ലതാണ്. പുതിന ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്ന് ചർമത്തെ സംരക്ഷിക്കുകയും അസ്വസ്ഥതകൾക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു.

ഈ കാര്യം ശ്രദ്ധിക്കാം

പുതിനയുടെയോ പുതിന എണ്ണയുടെയോ അമിതമായ ഉപയോഗം ചിലരിൽ നെഞ്ചെരിച്ചിലിന് കാരണമായേക്കാം. അന്നനാളത്തിലെ പേശികൾക്ക് അയവ് വരുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ പുതിന ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഏറ്റവും നല്ല രീതി.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Discover how mint can aid weight loss. Learn about its digestive and metabolic benefits, and its impact on skin and dental health.