ബന്ധങ്ങളിലും വികാരങ്ങളിലും സ്ഥിരതയുണ്ടാകില്ല, ആത്മഹത്യാഭീഷണി മുഴക്കും; വെറും വിഷാദമല്ല ബി.പി.ഡി

Representative Image| Photo: Canva.com
Representative Image| Photo: Canva.com

മാനസികാരോഗ്യ പ്രശ്നങ്ങളോട് ഇന്നും മുഖംതിരിച്ചു നിൽക്കുന്ന സമൂഹമാണ് നമ്മുടേത്. ശരീരത്തിനു വരുന്ന അസുഖത്തിന് എത്രത്തോളം പ്രാധാന്യം നൽകുന്നോ അത്രതന്നെ മാനസികപ്രശ്നങ്ങൾക്കും പ്രാമുഖ്യം നൽകണം. ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ബാധിച്ച് സ്വയം ജീവനെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അടുത്തിടെ ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡറുമായി ജീവിച്ചിരുന്ന മകൾ ആത്മഹത്യ ചെയ്തതിനേക്കുറിച്ച് ഒരു അച്ഛൻ ഫെയ്​സ്ബുക്കിൽ കുറിച്ചിരുന്നു. എത്രത്തോളം ഗൗരവകരമായ സ്ഥിതിവിശേഷമാണിതെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും പങ്കുവെക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളജ് മനോരോഗ വിഭാഗം മുൻ മേധാവി ഡോ. കെ.എസ്. പ്രഭാവതി.

ബോർ‍ഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ അഥവാ ബി.പി.ഡി. എന്ന അവസ്ഥയിലൂടെ കടന്നുപോയ ഒരു കുട്ടി ആത്മഹത്യ ചെയ്ത വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. കുട്ടിയുടെ അച്ഛൻ തന്നെയാണ് വിവരം ഫെയ്​സ്ബുക്കിൽ പങ്കുവെച്ചത്. സോഷ്യലി വളരെയധികം ആക്റ്റീവായ കുട്ടിയായിരുന്നിട്ടുകൂടി നിസ്സഹായയാവുകയാണ് ഉണ്ടായത്. എത്രത്തോളം ഗൗരവകരമായ സ്ഥിതിവിശേഷമാണത്.

വളരെയധികം ശ്രദ്ധ അർഹിക്കുന്ന വിഷയമാണിത്. ആത്മഹത്യ എന്നത് മറ്റ് ചികിത്സിച്ച് ഭേദമാക്കാനാകാത്ത അസുഖങ്ങളെപ്പോലെയല്ല. ഒരുപരിധിവരെ തടയാവുന്നതാണ്. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർ‍ഡർ ഉള്ളവരിൽ വലിയൊരു ശതമാനവും അവരുടെ ജീവിതകാലത്ത് ആത്മഹത്യാശ്രമം നടത്തുന്നുണ്ട്. പിന്നീട് ഇവരിൽ എട്ടു തൊട്ട് പത്തു ശതമാനം വരെ ആത്മഹത്യ ചെയ്യുന്നുണ്ട്. ഇതിൽ നിന്നുതന്നെ ഈ അവസ്ഥ കൊണ്ടുണ്ട് സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ മനസ്സിലാക്കാം.

ഡോ. കെ.എസ്. പ്രഭാവതി

Content Highlights: borderline personality disorder interview with psychiatrist ks prabhavathi

Continue reading