അമ്മയും കാമുകനും ശ്വാസംമുട്ടിച്ചുകൊന്ന പതിമൂന്നുകാരി, മരണത്തിന്റെ ചുരുളഴിച്ച പോസ്റ്റ് മോർട്ടം

കുറച്ചു നാളുകളായുള്ള കൂടിയാലോചനകൾക്കു ശേഷമാണ് ഞങ്ങളുടെ സ്കൂൾ ബാച്ച് മേറ്റ്സ് എല്ലാവരുംകൂടി ഒത്തു ചേരാൻ തീരുമാനിച്ചത്. ശാന്തസുന്ദരമായ കൂർഗിലെ ഒരു റിസോർട്ട് ബുക്ക് ചെയ്തു. കോട്ടക്കലിൽ നിന്ന് ഭാര്യയോടൊപ്പം യാത്രപുറപെട്ട ഞാൻ വഴിയിൽ കാത്തു നിന്ന രണ്ടു കൂട്ടുകാരെയും കൂട്ടി കുറച്ചു ദൂരം മുന്നോട്ടു പോയതേയുള്ളൂ. ഹോസ്പിറ്റലിൽ നിന്ന് എമർജൻസി ഡിപ്പാർട്ട്മെൻ്റ് ഡ്യൂട്ടി ഡോക്ടറുടെ ഫോൺ കാൾ. “ സാർ ഒരു പേഷ്യൻ്റിനെ കൊണ്ട് വന്നിട്ടുണ്ട് ബ്രോട്ട് ഡെഡ് ആണ്. പതിമൂന്ന് വയസ്സായ പെൺകുട്ടിയാണ്. അപസ്മാരത്തിന് വർഷങ്ങളായി ചികിത്സ എടുക്കുന്നതാണെന്നാണ് പറഞ്ഞത്. ഇന്ന് അപസ്മാരമിളകി അനക്കമില്ലാതായപ്പോൾ ബന്ധുക്കൾ എടുത്തു കൊണ്ടു വന്നതാണ് “
“പതിമൂന്ന് വയസ്സായ പെൺകുട്ടിയല്ലേ മരിച്ചിരിക്കുന്നത്. എന്തായാലും ഇൻ്റിമേഷൻ പോലീസ് സ്റ്റേഷനിലേയ്ക്ക് വിടണം .” ഞാൻ ഡ്യൂട്ടി ഡോക്ടർക്ക് നിർദ്ദേശം കൊടുത്തു.
“ സർ , ആ കുട്ടിയുടെ അമ്മയും ബന്ധുക്കളും ബോഡി വിട്ടു കൊടുക്കണമെന്ന് പറഞ്ഞ് ഇവിടെ കരച്ചിലും ബഹളവുമാണ്. പോലീസ് വരാതെ ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമോ?” അയാൾ സംശയത്തോടെ ചോദിച്ചു.
“this is an unnatural death.(അസ്വാഭാവിക മരണം.) ഡോക്ടർമാരെന്ന നിലയിൽ മരണം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ബാക്കി അവർ തീരുമാനിക്കട്ടെ.”
കാറിലിരുന്ന് എൻ്റെ സംസാരം കേട്ട സുഹൃത്തിന് സംശയമായി. ഞാനെന്താ കടുംപിടുത്തം പിടിക്കുന്നതെന്ന്.
“ ഡോക്ടർമാർക്ക് രോഗിയെ ചികിത്സിച്ചു ഭേദമാക്കുക എന്നതാണ് ജോലി. മരിച്ചവരുടെ കാര്യത്തിൽ അത് സ്ഥിരികരിച്ച് പോലീസ് സ്റ്റേഷനിൽ ഇൻ്റിമേഷൻ അയക്കുകയാണ് ഡോക്ടർ ചെയ്യേണ്ടത്. ഡോക്ടർ നൽകിയ റിപ്പോർട്ട് പ്രകാരം മരണത്തിൽ അസ്വാഭാവികത തോന്നുന്നുണ്ടെങ്കിൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പോസ്റ്റ് മോർട്ടത്തിനു നിർദ്ദേശിക്കാം “
Content Highlights: understanding the importance of postmortems in unnatural deaths