നാവില്‍ അലിഞ്ഞിറങ്ങും രുചി; റസ്മലായ് ഉണ്ടാക്കാം

ബംഗാളി മധുരപലഹാരങ്ങളില്‍ വളരെ പ്രശസ്തമായ ഒന്നാണ് റസ് മലായ്. ഇന്ത്യയിലേതുപോലെ ബംഗ്ലാദേശിലും പാകിസ്താനിലും ഇത് വളരെ പ്രചാരത്തിലുള്ള പലഹാരമാണ്. കട്ടിയുള്ള പാലില്‍ തയ്യാറാക്കുന്ന പലഹാരം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രിയങ്കരമാണ്. നാവില്‍ അലിഞ്ഞുചേരുന്ന രുചിയാണ് ഇതിനെ ഇത്ര പ്രിയങ്കരമാക്കുന്നത്. ബേക്കറിയിലെ റസ്മലായ് ഇനി വീട്ടിലും എളുപ്പത്തില്‍ തയ്യാറാക്കാം.
മലായ് പാറ്റി ഉണ്ടാക്കാന്‍
ചേരുവകള്‍
പാല്‍ - ഒരു ലിറ്റര്‍
നാരങ്ങനീര്- രണ്ട് ടേബിള്‍ സ്പൂണ്‍
പഞ്ചസാര- ഒന്നര കപ്പ്
വെള്ളം -നാല് കപ്പ്
കോണ്‍ ഫ്ളോര്‍- ഒരു ടീസ്പൂണ്‍
റബ്രിയുണ്ടാക്കാന്‍
ചേരുവകള്‍
പാല്‍ -ഒരു ലിറ്റര്‍
പഞ്ചസാര- മൂന്ന് ടേബിള്‍ സ്പൂണ്‍
കുങ്കുമപ്പൂവ്- ഒരു നുള്ള്
ഏലയ്ക്കാപ്പൊടി- കാല്‍ ടീസ്പൂണ്‍
പിസ്ത,ബദാം- (ചെറിയ കഷ്ണങ്ങളാക്കിയത്) മൂന്ന് ടേബിള്‍ സ്പൂണ്‍
പാചകരീതി
പാറ്റിയുണ്ടാക്കാനുള്ള പാല്‍ തിളപ്പിക്കണം. തിളച്ച് വരുമ്പോള്‍ അതിലേയ്ക്ക് നാരങ്ങ നീര് ഒഴിക്കണം. പാല്‍ പിരിഞ്ഞുവരും. ഇത് പതിയെ ഇളക്കി മുഴുവനായും പിരിച്ചെടുക്കണം. ഈ മിശ്രിതം ഒരു വൃത്തിയുള്ള മസ്ലിന്‍തുണിയിലേയ്ക്ക് ഒഴിച്ച് അരിച്ചെടുക്കണം.
ഇതിലേയ്ക്ക് തണുത്ത വെള്ളം ഒഴിച്ച് നാരങ്ങയുടെ രുചി നീക്കം ചെയ്യാം. വെള്ളം പോകാനായി തുണിയില്‍ 30 മിനിട്ട് നേരം കൂടി ഇതിരിക്കണം. ശേഷം ഇത് തുണിയില്‍ നിന്നും പുറത്തെടുത്ത് കോണ്‍ ഫ്‌ളോറും ചേര്‍ത്ത് ചെറിയ ബോളുകളാക്കിയശേഷം പാറ്റിയുടെ രൂപത്തില്‍ പരത്തിയെടുക്കണം.
റബ്രിയ്ക്കായി പാല്‍ തിളപ്പിച്ച് ഇതിലേയ്ക്ക് പഞ്ചസാര, കുങ്കുമപ്പൂവ്, പിസ്ത, ബദാം എന്നിവ ചേര്‍ക്കണം. പാല്‍ തിളപ്പിച്ച് പകുതിയാക്കി വറ്റിച്ചെടുത്തണം.
ശേഷം ഒരു കപ്പ് പഞ്ചസാര രണ്ടര കപ്പ് വെള്ളത്തില്‍ പാനിയാക്കി രണ്ട് ഏലയക്കയും ചേര്‍ത്തുവെയ്ക്കണം. ഇതിലേയ്ക്ക് പനീര്‍ പാറ്റി ഇട്ട് 15 മിനിട്ട് ചെറിയ തീയില്‍ വേവിക്കണം. ശേഷം അടുപ്പത്ത് നിന്നും മാറ്റി 15 മിനിട്ട് വീണ്ടും അടച്ചു വെയ്ക്കണം.
ശേഷം ചൂട് കുറയുമ്പോള്‍ പാറ്റിയെടുത്ത് അതിലധികമുള്ള വെള്ളം അമര്‍ത്തി കളയണം. ഇവ ഒരു പാത്രത്തില്‍ നിരത്തിയശേഷം റബ്രി( കുറുക്കിയെടുത്ത പാല്‍) ഒഴിച്ച് ഫ്രിഡ്ജില്‍ നാലുമണിക്കൂര്‍ തണുക്കാന്‍ വെയ്ക്കുക. ശേഷം രുചിയോടെ വിളമ്പാം.
Content Highlights: Rasmalai Recipe,bengali sweets,food,snacks