മീന്‍ മാങ്ങാ പൊരിച്ചത് കഴിച്ചിട്ടുണ്ടോ ; ഇനി ഈസിയായി ഉണ്ടാക്കാം

മീന്‍ വിഭവങ്ങള്‍ നോണ്‍ വെജ് പ്രേമികളുടെ ഇഷ്ടവിഭവങ്ങളാണ്. മീനില്‍ തന്നെ നെയ്യ് മീനിനോട് പൊതുവേ ഇഷ്ടം പലര്‍ക്കും കൂടും. മീന്‍ പൊരിച്ചതുണ്ടെങ്കില്‍ ചോറുണ്ണാന്‍ വേറെന്നൊന്നും വേണ്ട. അത്ര പരിചിതമല്ലാത്ത ഒരു സ്‌പെഷ്യല്‍ ഫിഷ് ഫ്രൈയാണ് മീന്‍ മാങ്ങ പൊരിച്ചത്. അതീവ രുചിയുള്ള മീന്‍ മാങ്ങാ പൊരിച്ചതിന്റെ പാചകരീതി അറിഞ്ഞിരിക്കാം.
ചേരുവകള്‍
നെയ്യ് മീന്‍: 300 ഗ്രാം
ഇഞ്ചി: 5 ഗ്രാം
വെളുത്തുള്ളി: 5 ഗ്രാം
പച്ചമുളക്: 10 ഗ്രാം
പച്ചമാങ്ങ: 50 ഗ്രാം
കുരുമുളക്: 10 ഗ്രാം
കറിവേപ്പില: 2 ഗ്രാം
പെരുംജീരകം: 5 ഗ്രാം
ചെറിയ ഉള്ളി: 10 ഗ്രാം
വെളിച്ചെണ്ണ: 10 മില്ലി
മൈദ: 10 ഗ്രാം
പാചകരീതി
1) മീന്‍ ഒഴികെ എല്ലാ ചേരുവകളും മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.
2) അരച്ചെടുത്ത പേസ്റ്റില്‍ മീന്‍ മാരിനേറ്റ് ചെയ്ത് 30 മിനിറ്റ് വെക്കുക.
3) തവയില്‍ വെളിച്ചെണ്ണ ഒഴിച്ച് മാരിനേറ്റ് ചെയ്ത മീന്‍ അഞ്ചു മിനിറ്റ് കുറഞ്ഞ തീയില്‍ രണ്ട് വശവും കുക്ക് ചെയ്ത് എടുക്കുക.
Content Highlights: Mango fish fry recipe,fish fry,mango,chef arun vijayan,sea food