ഉച്ചയൂണിനും ചപ്പാത്തിയ്ക്കുമൊപ്പം കഴിക്കാം ഭിണ്ടി മസാല

#ഷെഫ് അരുണ്‍ വിജയന്‍
photo|Bhindi Masala
photo|Bhindi Masala

രുചികരവും ആരോഗ്യപ്രദവുമായ ഒരു ഉത്തരേന്ത്യന്‍ വിഭവമാണ്  ഭിണ്ടി മസാല. വെണ്ടയ്ക്ക, തക്കാളി, സവാള എന്നിവയാണ് പ്രധാന ചേരുവകള്‍. ചോറിനൊപ്പവും ചപ്പാത്തിയോടൊപ്പവുമെല്ലാം അടിപൊടി കോമ്പിനേഷനാണിത്. പോഷകഗുണമുള്ള ഈ വിഭവം ഗ്ലൂട്ടണ്‍ ഫ്രീ കൂടിയാണ്. കുട്ടികള്‍ക്ക് ലഞ്ച് ബോക്‌സില്‍ കൊടുത്തുവിടാനുള്ള എളുപ്പത്തിലുള്ള പാചകക്കൂട്ടിലും ഇതുള്‍പ്പെടുത്താം.

ചേരുവകള്‍ 

വെണ്ടക്ക : 500 ഗ്രാം 
സണ്‍ഫ്‌ലവര്‍ ഓയില്‍:  100 മില്ലി 
ജീരകം:  5 ഗ്രാം 
ഇഞ്ചി:  10 ഗ്രാം 
വെളുത്തുള്ളി: 10 ഗ്രാം 
പച്ചമുളക്:  5 ഗ്രാം 
സവാള:  25 ഗ്രാം 
തക്കാളി:  20 ഗ്രാം 
ഉപ്പ്:  ആവിശ്യത്തിന് 
മഞ്ഞള്‍പൊടി: 3 ഗ്രാം 
മല്ലിപൊടി:  10 ഗ്രാം 
കാശ്മീരി മുളകുപൊടി:  15 ഗ്രാം 
ജീരക പൊടി:  5 ഗ്രാം 
തൈര്: 20 ഗ്രാം 
മല്ലിയില:  5 ഗ്രാം 
ചാട്ട് മസാല:  5 ഗ്രാം 

പാചകരീതി

1) വെണ്ടയ്ക്ക സണ്‍ഫ്‌ളവര്‍ ഓയിലില്‍ ഫ്രൈ ചെയ്ത് മാറ്റി വക്കുക 
1) പാനില്‍ ഓയില്‍ ചൂടാക്കി ജീരകം പൊട്ടിച്ച് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്ക്, സവാള എന്നിവയിട്ട് നന്നായി വരട്ടി ബ്രൗണ്‍ നിറം ആക്കുക. 
2) മസാല പൊടികളും ചെറുതായി അരിഞ്ഞ തക്കാളിയും ഇട്ട് ചെറുതീയില്‍ പാചകം ചെയ്യുക. 
3) ഫ്രൈ ചെയ്ത വെണ്ടയ്ക്ക ഇട്ട് നന്നായി ഇളക്കി തൈരും ചെറുതായി അരിഞ്ഞ മല്ലിയിലയും തക്കാളി ക്യൂബുകളും ഇട്ട് ഇളക്കി എടുക്കുക.

Content Highlights: bhindi masala recipe,okra,food,north indian food recipe,cooking