നാവില്‍ രുചിമേളം തീര്‍ക്കും ബനാന ഖീര്‍ തയ്യാറാക്കാം

വാഴപ്പഴം ഉപയോഗിച്ച് സ്വാദിഷ്ടമായൊരു വിഭവം തയ്യാറാക്കാം. കുട്ടികള്‍ക്കും ഏറെയിഷ്ടപ്പെടുന്നൊരു നോര്‍ത്ത് ഇന്ത്യന്‍ വിഭവമാണിത്. വളരെയെളുപ്പത്തില്‍ ഇത് തയ്യാറാക്കുവാന്‍ സാധിക്കും.
ചേരുവകള്‍
- പാല്‍-2 കപ്പ്
- വാഴപ്പഴം ഉടച്ചെടുത്തത്-1 കപ്പ്
- വാഴപ്പഴം അരിഞ്ഞത്- അലങ്കരിക്കാന്‍
- ഏലയ്ക്കപ്പൊടി-1/2 ടീസ്പൂണ്‍
- കുങ്കുമപ്പൂവ് -ഒരു നുള്ള്
- ശര്‍ക്കരപ്പൊടി-പാകത്തിന്
- ബദാം- കാല്‍കപ്പ്
- അണ്ടിപ്പരിപ്പ്- കാല്‍കപ്പ്
പാചകരീതിയിലേയ്ക്ക്
പാല്‍ കട്ടിയാകുന്നത് വരെ കുറഞ്ഞ തീയില്‍ തിളപ്പിക്കുക.ഇതിലേക്ക് കുങ്കുമപ്പൂവ്, ഏലക്കാപ്പൊടി, ബദാം, അണ്ടിപ്പരിപ്പ് പൊടിച്ചത് , ശര്‍ക്കരപ്പൊടി എന്നിവ ചേര്‍ക്കുക. കുങ്കുമപ്പൂവിന്റെ നിറം മാറുന്നത് വരെ തിളപ്പിക്കുക.
ശേഷം തീയണച്ച് പാല്‍ മിശ്രിതം തണുക്കാന്‍ അനുവദിക്കുക. വാഴപ്പഴം ഉടച്ചെടുത്തത് ഒരു പാത്രത്തില്‍ എടുത്ത് അതിലേക്ക് പാല്‍ ചേര്‍ത്തുകൊടുക്കാം. മുകളില്‍ വാഴപ്പഴം അരിഞ്ഞതും നട്‌സ് പൊടിച്ചതും കൊണ്ട് അലങ്കരിച്ച് വിളമ്പാം.
Content Highlights: Banana Kheer Recipe