വൈറലായി'ഡയബറ്റിസ് ബൗള്‍': ഒരു അണ്‍ഹെല്‍ത്തി സാലഡിന്റെ റെസിപ്പിയെന്ന് കമന്റ് |video

representative image|photo:canva
representative image|photo:canva

സാലഡുകള്‍ എപ്പോഴും ആരോഗ്യകരമായിരിക്കണമെന്ന് ആര് പറഞ്ഞു ? ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോയ്ക്ക് താഴെ വന്ന കമന്റാണിത്. .പലതരം സാലഡുകള്‍ നമ്മള്‍ കണ്ടിട്ടും കഴിച്ചിട്ടുമുണ്ട്. ആരോഗ്യകരമായ സാലഡുകളുടെ റെസിപ്പികള്‍ക്ക് ആരാധകരുമേറെയാണ്.

എന്നാല്‍ 'അണ്‍ഹെല്‍ത്തിയായ' ഒരു സാലഡുണ്ടാക്കി വൈറലാവുകയാണ് ഇവിടെ ഒരു യുവാവ്. 'ഡയബറ്റിസ്ബൗള്‍' എന്നാണ് ആളുകള്‍ ഈ റെസിപ്പിയെ വിശേഷിപ്പിച്ചത്.അതൊരു ചോക്ലേറ്റ് സാലഡാണ്. വിവിധ തരത്തിലുള്ള ചോക്‌ളേറ്റുകള്‍ കൂട്ടിക്കലര്‍ത്തിയാണ് ഈ സാലഡുണ്ടാക്കുന്നത്.

അന്‍ഷുമന്‍ എന്ന യുവാവാണ് ചോക്ലേറ്റുകള്‍ കൂട്ടിക്കലര്‍ത്തിയുള്ള ഈ സാലഡുണ്ടാക്കുന്ന വീഡിയോ ചെയ്തിരിക്കുന്നത്.ചോക്ലേറ്റ് സാലഡ് എന്ന പേരിലാണ് ഈ റെസിപ്പി പങ്കുവെക്കുന്നത്. ചോക്‌ളേറ്റുകള്‍ പൊട്ടിച്ചു വെറുതേ ഒരു ബൗളിലേയ്ക്ക് മുറിച്ചിടുക മാത്രമാണ് യുവാവ് ചെയ്യുന്നത്.വൈറലായ വീഡിയോ ഇതുവരെ കണ്ടത് 2.9 മില്യണ്‍ ആളുകളാണ്

ഇതൊരു ഡയബറ്റിസ് ബൗള്‍' ആണെന്നാണ് വീഡിയോയ്ക്ക് വന്ന കമന്റ്. അധികമായി മധുരം ഉപയോഗിച്ചുള്ള സാലഡുണ്ടാക്കിയിരിക്കുന്നതിലാണ് ആളുകള്‍ ഇത്തരത്തില്‍ കമന്റ് ചെയ്തിരിക്കുന്നത്.

അന്‍ഷുമന്‍  ഒരു എം.ബി.ബി.എസ്.വിദ്യാര്‍ഥി ആയതിനാല്‍ ഭാവിയിലേക്ക് തനിക്കു വേണ്ട രോഗികളെ ഉണ്ടാക്കുകയാണെന്നും കമന്റ് വന്നിട്ടുണ്ട്. വീഡിയോ കണ്ടപ്പോള്‍ തന്നെ പ്രമേഹം വന്നെന്നും, ഇതിന്റെ മുകളില്‍ ഐസ്‌ക്രീം വെക്കാമോ എന്നു തുടങ്ങി പല കമന്റുകളും ഇതിനൊപ്പമുണ്ട്.


 

Content Highlights: vlogger makes chocolate salad bowl