ദോശയുണ്ടാക്കി രാം ചരൺ, പുഞ്ചിരിയോടെ ഉപാസന; പൊങ്കൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് കൊനിഡേല കുടുംബം

നാലു ദിവസം നീളുന്ന സംക്രാന്തി ഉത്സവത്തിന്റെ ആദ്യനാളിലെ 'ബോഗി' ആഘോഷവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഹൈദരാബാദിലെ ചിരഞ്ജീവിയുടെ വീട്ടിൽ ഒത്തുകൂടി കൊനിഡേല കുടുംബം.
രാംചരണും കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് പ്രഭാതഭക്ഷണം തയ്യാറാക്കുകയും ഭക്ഷണം കഴിക്കുന്നതും ഒരുമിച്ച് സമയം ചെലവഴിക്കുന്നതും നടിയും നിർമാതാവുമായ നിഹാരിക കൊനിഡേല ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ കാണാം.
വീടിന് പുറത്തൊരുക്കിയ താത്കാലിക അടുക്കളയിൽനിന്ന് രാംചരണടക്കമുള്ളവർ ദോശയുണ്ടാക്കുന്നതും വിളമ്പി കഴിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. നമ്മൾ കുടുംബമായി ഒരുമിച്ച് നിൽക്കുകയും നമ്മുടെ പാരമ്പര്യങ്ങൾ സജീവമായി നിലനിർത്തുകയും ചെയ്യുക എന്നതാണ് പ്രധാനമെന്ന് നിഹാരിക വീഡിയോക്കൊപ്പം കുറിച്ചു.
വീഡിയോയിൽ, വൈഷ്ണവ് തേജയും ദോശ ഉണ്ടാക്കുന്നത് കാണാം. നടനും നിഹാരികയുടെ സഹോദരനുമായ വരുൺ തേജയെ തന്റെ ഭാര്യ ലാവണ്യ ത്രിപാഠിക്കൊപ്പം നിൽക്കുന്നതും നിഹാരിക തന്റെ പ്ലേറ്റിലേക്ക് സാമ്പാർ വിളമ്പുന്നതും രാംചരൺ, സായ് ദുർഗ തേജിനോട് കാപ്പി കുടിക്കുന്നതിനിടെ തമാശ പറയുന്നതുമെല്ലാം വീഡിയോയിലുണ്ട്.
പാനിൽ രാം ചരൺ ദോശ ചുടുന്നതാണ് വീഡിയോയിലെ മറ്റൊരു ഹൈലറ്റ്. ഉപാസന പുഞ്ചിരിയോടെ ക്യാമറയിലേക്ക് നോക്കുന്നതും നിഹാരിക വീഡിയോയിൽ പകർത്തിയിട്ടുണ്ട്.
അതേസമയം, ചിരഞ്ജീവിയും നാഗ ബാബുവും വീട്ടുമുറ്റത്ത് കുടുംബത്തോടൊപ്പം സംഭാഷണങ്ങളിൽ മുഴുകിയിരിക്കുന്നതും കാണാം. വീഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായെത്തിയത്.
ഈ വർഷം, താരകുടുംബത്തിൽനിന്നും ചിരഞ്ജീവി അഭിനയിച്ച സിനിമയാണ് സംക്രാന്തിക്ക് തിയേറ്ററിലെത്തുന്നത്. അനിൽ രവിപുടി സംവിധാനം കോമഡി ചിത്രമായ 'മന ശങ്കര വരപ്രസാദ് ഗാരു' ജനുവരി 12-ന് തിയേറ്ററുകളിലെത്തി.
Content Highlights: See the Konidela family`s heartwarming Bhogi celebrations, with Ram Charan making dosas. Allu Arjun misses out while in Japan. A peek into their festive traditions.