ഡിസംബർ തണുപ്പിൽ പരീക്ഷിക്കാവുന്ന വിഭവങ്ങൾ; റാഗി ഇങ്ങനെയും തയ്യാറാക്കി നോക്കൂ...

നമ്മുടെ തീൻമേശകളിൽ പല ഭക്ഷണ ട്രെൻഡുകൾ എത്തുന്നതിനും എത്രയോ മുൻപേ, ഇന്ത്യയിലെ ഗ്രാമങ്ങളിൽ കരുത്ത് പകർന്നിരുന്ന ഒന്നാണ് റാഗി അഥവാ ഫിംഗർ മില്ലറ്റ്. പ്രായഭേദമന്യേ ഡിസംബർ തണുപ്പിൽ പരീക്ഷിക്കാവുന്ന ചില റാഗി വിഭവങ്ങൾ പരിചയപ്പെടാം.
രാഗി മുദ്ദെ
കർണാടകയിലെ വീടുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് റാഗി മുദ്ദെ. റാഗിപ്പൊടി വേവിച്ച് മൃദുവായ ഉരുളകളാക്കി മാറ്റുന്ന ഈ വിഭവം സാമ്പാർ അല്ലെങ്കിൽ എരിവുള്ള കറികൾക്കൊപ്പമാണ് വിളമ്പുന്നത്. ദഹിക്കാൻ സമയമെടുക്കുന്നതിനാൽ ദീർഘനേരത്തേക്ക് വിശപ്പ് അനുഭവപ്പെടില്ല എന്ന പ്രത്യേകതയുണ്ട്.
റാഗിയുടെ ഗുണങ്ങളറിഞ്ഞാൽ ചിലപ്പോൾ ചോറിനെ മറക്കും; ദിവസവും കഴിക്കാമോ?
2. റാഗി ദോശയും ഇഡ്ഡലിയും
അരിയ്ക്ക് പകരമായി റാഗി ചേർക്കുന്നതിലൂടെ ദോശയിലും റാഗി ഇഡ്ഡലിയിലും നാരുകളുടെയും ധാതുക്കളുടെയും അളവ് വർധിപ്പിക്കാൻ സാധിക്കുന്നു.
3. റാഗി പുട്ടും റാഗി കളിയും
തമിഴ്‌നാട്ടിൽ പ്രചാരമുള്ള റാഗി കളി, ദഹനം എളുപ്പമാക്കാനായി ചവയ്ക്കാതെ ഇറക്കുന്ന രീതിയിലാണ് കഴിക്കുന്നത്. ഇത് മീൻ കറിക്കൊപ്പമോ പച്ചക്കറി കറിക്കൊപ്പമോ വിളമ്പുന്നു. കേരളത്തിൽ പണ്ട് അരിക്ക് ക്ഷാമമുള്ള കാലത്ത് റാഗി പുട്ട് സുലഭമായിരുന്നു. തേങ്ങയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്ന ഇവ കടലക്കറിക്കൊപ്പമോ പഴത്തിനൊപ്പമോ കഴിക്കുന്നത് മികച്ച പോഷകാഹാരമാണ്.
ഒരു ഷെഫ് ടിപ്പ്
മൃദുവായ റാഗി റൊട്ടി ഉണ്ടാക്കാൻ പ്രശസ്ത ഷെഫ് സഞ്ജീവ് കപൂർ പങ്കുവെച്ച് ടിപ് പരീക്ഷിക്കാവുന്നതാണ്. വെള്ളം തിളപ്പിക്കുമ്പോൾ അതിൽ ഉപ്പും നെയ്യും ചേർത്ത് അഞ്ച് മിനിറ്റ് മൂടി വെക്കുക. ഈ വെള്ളം ഉപയോഗിച്ച് മാവ് കുഴച്ചാൽ റൊട്ടികൾക്ക് മൃദുവായി ലഭിക്കും.
Content Highlights: Explore traditional and modern ragi recipes, including Mudde, Dosa, Idli, Puttu, and Kali.