ശരീരഭാരം കുറയ്ക്കണോ ; കഴിയ്ക്കാം ഈ 'പ്രോട്ടീന്‍ റിച്ച് ഫുഡ്‌സ് '

representative image|photo:canva
representative image|photo:canva

രീരഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കൃത്യമായ ഡയറ്റ്  ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.ശരീരത്തിന് വളരെ അത്യാന്താപേക്ഷികമായ പോഷകമാണ് പ്രോട്ടീന്‍. ശരീരഭാരം കുറയ്ക്കുന്നതിനും പ്രോട്ടീന്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ പേശികളുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും പ്രോട്ടീന്‍ കലവറയായ കിഡ്നി ബീന്‍സ്, ബ്ലാക്ക് ബീന്‍സ്, പയര്‍, ചെറുപയര്‍ തുടങ്ങിയവ ഉള്‍പ്പെട്ട പയര്‍വര്‍ഗ്ഗങ്ങളും പരിപ്പും എല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ബീന്‍സ്, പയര്‍, കടല എന്നിവ നാരുകളും പ്രോട്ടീനും കൂടുതലുള്ള പയര്‍വര്‍ഗ്ഗങ്ങളാണ്.ഇത് കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.

പ്രോട്ടീന്‍ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് സോയ. നമ്മുടെ ശരീരത്തിന് ശരിയായ വളര്‍ച്ചയ്ക്ക് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും ഇതിലുണ്ട്. ഇതില്‍ പൂരിത കൊഴുപ്പ് വളരെ കുറവാണ്. അതേ പോലെ ചീസ് കഴിക്കുന്നതും വളരെ നല്ലതാണ്.  ചീസില്‍ പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ ഡിയുമുണ്ട്.

പ്രോട്ടീന്റെ നല്ലൊരു സ്രോതസാണ് മുട്ട. ഒരു മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. പ്രഭാതഭക്ഷണത്തില്‍ ദിവസവും ഓരോ മുട്ട വീതം ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്. പനീര്‍, യോഗട്ട് എന്നിവയിലും പ്രോട്ടീന്‍ നല്ലൊരളവില്‍ അടങ്ങിയിട്ടുണ്ട്. പനീറില്‍ കലോറി കുറവും പ്രോട്ടീന്‍ വളരെക്കൂടുതലുമാണ്.

ബദാമിനും പ്രോട്ടീനടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കും.ബ്രോക്കോളിയും നല്ലൊരു പ്രോട്ടീന്‍ കലവറയാണ്. ശരീരഭാരം കുറയ്്ക്കാന്‍ സഹായിക്കുകയും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
 

Content Highlights: Protein-Rich Foods,Weightloss,belly fat,food