സോറി, ഇത് തന്തൂരി ചിക്കനല്ല, ഞെട്ടലോടെ ഭക്ഷണപ്രേമികള്‍; വീഡിയോ കണ്ടത് 7.7 മില്യണ്‍ ആളുകള്‍

ചിക്കന്‍ പ്രേമികളുടെ പ്രിയപ്പെട്ടൊരു വിഭവമാണ് തന്തൂരി ചിക്കന്‍. എന്നാല്‍ ഇപ്പോള്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നതും അത്തരമൊരു വിഭവത്തിന്റെ വീഡിയോയാണ്. സാമൂഹികമാധ്യമങ്ങളില്‍ വ്യത്യസ്തമായ വീഡിയോകള്‍ക്ക് നല്ല സ്വീകാര്യതയാണുള്ളത്. അത്തരത്തിലാണ് ഈ വീഡിയോയും വൈറലായിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് പോലെ ഇത് തന്തൂരി ചിക്കനല്ല. ചിക്കന്‍ പ്രേമികളെ തികച്ചും നിരാശപ്പെടുത്തുന്ന വീഡിയോയാണിത്.
വീഡിയോയുടെ തുടക്കത്തില്‍ ഒരു പാത്രത്തില്‍ നന്നായി വറുത്ത തന്തൂരി ചിക്കന്‍ കഷണം ഇരിക്കുന്നതാണ് നാം കാണുന്നത്. ഒറ്റ നോട്ടത്താല്‍ തന്തൂരി ചിക്കന്‍ ആണെന്നേ എല്ലാവര്‍ക്കും തോന്നുകയുള്ളൂ. എന്നാല്‍ സംഭവം ശരിക്കും ഒരു കേക്കായിരുന്നു എന്നതാണ് സത്യം.
തന്തൂരി ചിക്കന്റെ രൂപത്തിലുള്ള കേക്കിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്. ദയീത പാല്‍ എന്ന ബേക്കറാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഈ ഹൈപ്പര്‍ റിയലിസ്റ്റിക് കേക്കിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു പാത്രത്തില്‍ നന്നായി വറുത്ത തന്തൂരി ചിക്കന്‍ കഷണവും സാലഡുകളും ഇരിക്കുന്നതായേ ഒറ്റ നോട്ടത്തില്‍ തോന്നുകയുള്ളൂ.
എന്നാല്‍ കത്തിയും ഫോര്‍ക്കും എടുത്ത് നടുവില്‍ നിന്നും ഇത് മുറിക്കുമ്പോള്‍, വാനില ഫോണ്ടന്റും ചോക്ലേറ്റ് ഫില്ലിംഗും കാണുമ്പോഴാണ് കാഴ്ചക്കാര്‍ ഞെട്ടിപ്പോകുന്നതും. അത്രയും കൃത്യതയോടെയാണ് തന്തൂരിചിക്കനെപ്പോലെ കേക്ക് അവര്‍ ബേക്ക് ചെയ്തു വെച്ചിരിക്കുന്നത്.
7.7 മില്യണ്‍ ആളുകളാണ് ഇതിനകം ഈ വീഡിയോ ഇതുവരെ കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ബേക്കറിനെ പ്രശംസിച്ചാണ് കൂടുതല്‍ ആളുകളും കമന്റുകള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ചിക്കന്‍ പ്രേമികളായി ചിലര്‍ക്ക് ഇതത്ര രസിച്ചിട്ടില്ല. ഇനിയും ഇത്തരം പരീക്ഷണങ്ങള്‍ നിര്‍ത്തിക്കൂടെയെന്നാണ് ഇവരുടെ പ്രതികരണം.
Content Highlights: The trend of creating hyper-realistic cakes