ചിക്കന്‍ കഴിക്കാന്‍ മടിയാണോ?; പ്രോട്ടീന്‍ ലഭിക്കാന്‍ പകരം ഇവ കഴിക്കാം

representative image|photo|canva
representative image|photo|canva

പ്രോട്ടീന്റെ നല്ലൊരു സ്രോതസാണ് ചിക്കന്‍. എല്ലുകളുടേയും പേശികളുടേയും ആരോഗ്യത്തിനും ശരീരത്തിന് ഊര്‍ജം ലഭിക്കാനുമെല്ലാം പ്രോട്ടീന്‍ ഗുണം ചെയ്യും. എന്നാല്‍ ചിക്കന്‍ കഴിക്കാന്‍ താത്പര്യമില്ലാത്തവരുണ്ട്. കഴിക്കാന്‍ കഴിയാത്ത സാചഹര്യമുണ്ടാകാം. അത്തരത്തില്‍ ചിക്കന് പകരമായി കഴിക്കാവുന്ന പ്രോട്ടീനുള്ള ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

പാലുത്പ്പന്നങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. കൂടാതെ ഇവ നല്ലൊരു പ്രോട്ടീന്‍ സ്രോതസുമാണ്.കൂടാതെ ഇവയില്‍ കാത്സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ യോഗര്‍ട്ട്, ചീസ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കറുത്.പ്രോട്ടീന്റെ നല്ലൊരു സ്രോതസാണ് ഇവ .100 ഗ്രാമില്‍ 9 ഗ്രാം പ്രോട്ടീന്‍ വരെ ഉണ്ടാകും. പയറുവര്‍ഗങ്ങളില്‍ പ്രോട്ടീനിന് പുറമേ വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. 

സാല്‍മണ്‍,മത്തി പോലുള്ള മത്സ്യങ്ങളും കഴിക്കാവുന്നതാണ്. ഇതു പോലെയുള്ള കടല്‍മത്സ്യങ്ങളില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമാണ്.
ഫൈബറും വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം തുടങ്ങിയവ അടങ്ങിയ ബദാമില്‍ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. 

കൂടാതെ സോയാബീന്‍ കഴിക്കുന്നതും പ്രോട്ടീന്‍ ലഭിക്കാന്‍ ഗുണം ചെയ്യും.ചിയാ വിത്തുകള്‍ പോലെയുള്ള വിത്തുകളിലും നല്ലയൊരു അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ അവ കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: The Protein Puzzle: Healthy protein sources beyond chicken