മത്സ്യം കഴിക്കാന്‍ മടിയുള്ളവരാണോ: അറിയാം മീനെണ്ണയുടെ ഗുണങ്ങള്‍

മീന്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്ത പലരും നമുക്കിടയിലുണ്ട്. എന്നാല്‍ മീന്‍ കഴിക്കുന്നതില്‍ നിന്ന് ശരീരത്തിന് ചില ആവശ്യപോഷകങ്ങള്‍ ലഭിക്കും. എന്നാല്‍ മത്സ്യം കഴിക്കാത്തവര്‍ക്ക് ഇതിന് പകരം മീനെണ്ണ കഴിക്കാവുന്നതാണ്.
ഫാറ്റിഫിഷുകളായ സാല്‍മണ്‍, ചൂര, മത്തി തുടങ്ങിയ മത്സ്യത്തില്‍ നിന്നുമാണ് ഈ കോഡ് ലിവര്‍ ഓയില്‍ ഉണ്ടാക്കുന്നത്. ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും മറ്റു പോഷകങ്ങളുടെയും നല്ല സ്രോതസായ മീനെണ്ണ ഒരു സപ്ലിമെന്റായി കഴിക്കുമ്പോള്‍ മീന്‍ കഴിക്കുന്ന അതേ ആരോഗ്യ ഗുണങ്ങള്‍ തന്നെ ശരീരത്തിന് കിട്ടും. മീനെണ്ണ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
മീനെണ്ണ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ ഉറവിടമാണ്. രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് ഗുണം ചെയ്യും. ഒമേഗ-3 ഫാറ്റി ആസിഡുകളും മറ്റും പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ അടങ്ങിയ മീനെണ്ണ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്.
വിറ്റാമിന്‍ എ, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ മീനെണ്ണ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തിമിര സാധ്യതയെ കുറയ്ക്കാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പ്രായമാകുമ്പോള്‍ പലരെയും ബാധിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് അസ്ഥികളുടെ ബലക്ഷയം.
മീനെണ്ണയിലെ വിറ്റാമിന്‍ ഡി എല്ലുകളെ ശക്തിപ്പെടുത്തുന്നു. കൂടാതെ പരിക്കുകളെ തടയുകയും ചെയ്യും. മീനെണ്ണയിലെ ഒമേഗ-3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഡിയുമാണ് ഇതിന് സഹായിക്കുന്നത്.
വിറ്റാമിന്‍ എ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് മീനെണ്ണ. അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഒമേഗ -3 ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ മീനെണ്ണ ഗുളിക കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: health benefits of consuming fish oil