വയര്‍ ചാടുന്നത് തടയാം, ശരീരഭാരം കൂടുന്നത് നിയന്ത്രിക്കാം;കഴിക്കാം ഈ പഴങ്ങള്‍

ശരീരഭാരം കൂടുന്നതും വയര്‍ ചാടുന്നതും നമ്മളില്‍ പലരും നേരിടുന്ന പ്രശ്‌നമാണ്. ശരീരത്തില്‍ അമിതമായ അടിഞ്ഞുകൂടുന്ന കൊഴുപ്പ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നുണ്ട്.
ഈ കൊഴുപ്പിനെ പുറംതള്ളാന്‍ ഭക്ഷണക്രമവും വ്യായാമവും ഒരു പോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. കുറഞ്ഞ കലോറി, നാരുകള്‍, പോഷകങ്ങള്‍ എന്നിവ അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാനും സാധിക്കും. ശരീരത്തിലെ കൊഴുപ്പ് പുറംതള്ളാന്‍ സഹായിക്കന്ന ചില പഴങ്ങളെ അറിഞ്ഞിരിക്കാം.
നാരുകള്‍ ധാരാളം അടങ്ങിയ പഴമാണ് ആപ്പിള്‍.ആപ്പിളില്‍ പെക്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. വയര്‍ പെട്ടെന്ന് നിറയ്ക്കാനും സഹായിക്കും. അത്തരത്തില്‍ ശരീരഭാരവും നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.
ബെറി പഴങ്ങളില്‍ കലോറി വളരെ കുറവാണ്. അതുകൊണ്ട് ബെറിപ്പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഫൈബറും ആന്റി ഓക്‌സിഡന്റുകളും ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ ഇവ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും.
മുന്തിരി കഴിക്കുന്നതും വളരെ നല്ലതാണ്. ഇത് ഇടയ്ക്കിടെ ഉണ്ടാകുന്ന വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇന്‍സുലിന്‍ അളവിനെ ക്രമപ്പെടുത്താനും ഇത് സഹായിക്കും. കലോറി കുറവും വെള്ളവും ഫൈബറും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ പഴമാണ് ഓറഞ്ച്. ഇവ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും ഗുണം ചെയ്യും.
തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും. ഭക്ഷണത്തിന് മുമ്പ് തണ്ണിമത്തന്‍ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയര്‍ നിറയ്ക്കാന്‍ ഗുണം ചെയ്യും. വിശപ്പ് കുറയ്ക്കുന്നതിലൂടെ ഇവ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
കിവി കലോറി കുറഞ്ഞ പഴമാണ്. ഇത് വിറ്റാമിന്‍ സി, ഇ, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും കിവി ഡയറ്റില്‍ ഉള്‍പ്പെടുത്താം. നാരുകള്‍ ധാരാളം അടങ്ങിയ പഴമാണ് പേരയ്ക്ക. പെക്ടിനും ഇതിലുണ്ട്. കോശങ്ങളെ ഫാറ്റ് വലിച്ചെടുക്കുന്നതില്‍ നിന്നു പെക്ടിന്‍ തടയും. അതിനാല്‍ പേരയ്ക്കയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
ദഹനത്തെ സഹായിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയ പഴമാണ് പപ്പായ. ഇതില്‍ നാരുകളും കൂടുതലാണ്. വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഇവ കഴിക്കുന്നത് നല്ലതാണ്. കലോറി കുറവുള്ളതും ജലാംശം കൂടുതലുള്ളതുമായ പഴമാണ് പൈനാപ്പിള്‍. ഇത് ദഹനത്തെ സഹായിക്കുകയും ശരീരത്തിന്റെ വീക്കം കുറയ്ക്കാനും സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Fruits To Eat If You Want To Burn Fat