ചര്‍മത്തിന് തിളക്കവും ആരോഗ്യവും വീണ്ടെടുക്കാം ; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

ചര്‍മത്തിന്റ ആരോഗ്യകാര്യത്തില്‍ എല്ലാവര്‍ക്കും ആശങ്കയാണ്. പ്രായക്കൂടുതല്‍ തോന്നുന്നു, തിളക്കം നഷ്ടപ്പെടുന്നു, മുഖക്കുരുവും പാടുകളും തുടങ്ങി ഈ ആശങ്കകള്‍ നിരവധിയാണ്. എന്നാല്‍ ചര്‍മത്തിന്റെ ആരോഗ്യത്തിന് ഡയറ്റിലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ശരിയായ പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കേണ്ടത് ചര്‍മത്തിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട കാര്യമാണ്. ചര്‍മത്തിന്റെ തിളക്കവും ആരോഗ്യവും നിലനിര്‍ത്താന്‍ ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം.
നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. ഇത്തരം സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസാണ്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
കൊളാജന്റെ ഉത്പാദനം ചര്‍മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ ബ്രോക്കോളിയില്‍ കൊളാജന്‍ ഉത്പാദനം കൂട്ടും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ചര്‍മത്തെ സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
ചണവിത്ത് കഴിക്കുന്നത് കൊളാജന്റെ ഉത്പാദനം കൂട്ടാന്‍ സഹായിക്കും. ദിവസവും ചണവിത്ത് കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇത് കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ഗ്രീന്‍ ടീ കുടിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
പിസ്ത, ബദാം, വാള്‍നട്ട്, കശുവണ്ടി തുടങ്ങിയ നട്‌സുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. നട്‌സുകള്‍ ചര്‍മത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും പ്രധാനമാണ്. വാള്‍നട്ടിലുള്ള അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി ചര്‍മത്തിലെ ചുളിവ് കുറയ്ക്കാന്‍ സഹായിക്കും. ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ മികച്ച സ്രോതസാണ് ബദാം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Superfoods To Include In Your Healthy Food Chart For Glowing Skin