ഭീമൻ ഗുജറാത്തി ഥാലി ആസ്വദിച്ച് വിജയ് ദേവരക്കൊണ്ടയും അനന്യ പാണ്ഡെയും; വൈറലായി ചിത്രങ്ങൾ

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടന്മാരിലൊരാളാണ് തെലുങ്ക് സൂപ്പർതാരം വിജയ് ദേവരക്കൊണ്ട. തന്റെ പുതിയ സിനിമയായ ലൈഗറിന്റെ പ്രചാരണപരിപാടികളുമായി ബന്ധപ്പെട്ട് തിരക്കിലാണ് നടനിപ്പോൾ. ഹിന്ദിയിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന ചിത്രത്തിൽ അനന്യ പാണ്ഡെയാണ് നായിക.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓരോ സംസ്ഥാനത്തും മാറി മാറി ലൈഗറിന്റെ പ്രചാരണത്തിലാണ് അനന്യയും വിജയും. ബിഹാറിലെ ഗ്വാജ്വേറ്റ് ചായ് വാലിയുടെ കടയിലെത്തിയ വിജയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ഇപ്പോൾ അനന്യയുടെയും വിജയയുടെയും ഗുജറാത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ്, വഡോദര എന്നീ നഗരങ്ങളിലാണ് താരങ്ങൾ സന്ദർശനം നടത്തിയത്. ഭീമൻ ഗുജറാത്തി ഥാലി കഴിക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
വലിയ സ്റ്റീൽ പാത്രത്തിൽ മുപ്പതോളം വിഭവങ്ങൾ വെച്ചിരിക്കുന്ന ചിത്രം വിജയും അനന്യയും സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
ചപ്പാത്തി, പൂരി, രസഗുള, സാമ്പാർ, പലതരം ചട്നികൾ മധുരപലഹാരങ്ങൾ എന്നിവയെല്ലാം പാത്രത്തിൽ കാണാം. ഇത്രയധികം വിഭവങ്ങൾ കണ്ട് അത്ഭുതത്തോടെ നോക്കിയിരിക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
Content Highlights: vijay deverakonda, ananya panday, giant gujarati thalim viral photos, food