ഇന്ത്യന്‍ ശൈലിയില്‍ കിടിലന്‍ പരിപ്പ്കറി തയ്യാറാക്കി പദ്മ ലക്ഷ്മി-റെസിപ്പി വീഡിയോ

ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടം തുറന്ന് പറഞ്ഞിട്ടുള്ളയാളാണ് അമേരിക്കന്‍ മോഡലും അവതാരകയുമായ ഇന്ത്യന്‍ വംശജ പദ്മ ലക്ഷ്മി. വിവിധ ഇന്ത്യന്‍ വിഭവങ്ങളുടെ റെസിപ്പിയുമായി അവര്‍ സാമൂഹികമാധ്യമത്തില്‍ എത്താറുണ്ട്.
വീഡിയോ രൂപത്തിലുള്ള റെസിപ്പികളുമായാണ് അവര്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറ്. മുത്തശ്ശി പഠിപ്പിച്ച നാരങ്ങാ അച്ചാറും ഹോം മെയ്ഡ് ടൊമാറ്റോ സോസും മറ്റ് വിഭവങ്ങളും തയ്യാറാക്കുന്ന വീഡിയോകള്‍ അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ അടുത്തിടെ പങ്കുവെച്ചിരുന്നു. എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന, രുചികരമായ വിഭവങ്ങളാണ് പദ്മ പരിചയപ്പെടുത്തുന്ന വീഡിയോകളിലുള്ളത്.
ഇന്ത്യന്‍ ശൈലിയില്‍ തയ്യാറാക്കുന്ന പരിപ്പുകറിയുടെ റെസിപ്പി വീഡിയോയുമായാണ് കഴിഞ്ഞ ദിവസം പദ്മ ആരാധകരുടെ മുമ്പിലെത്തിയത്. ഇതിനായി പരിപ്പ് കുക്കറിലിട്ട് നന്നായി വേവിച്ചെടുക്കണം. ശേഷം ഒരു പാനില്‍ എണ്ണയൊഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി വഴറ്റിയെടുക്കുക. ഇത് നന്നായി വഴന്ന് വരുമ്പോള്‍ മറ്റ് കൂട്ടുകളായ മസാല, കറിവേപ്പില, തക്കാളി, ഉപ്പ് എന്നിവ ചേര്‍ത്ത് കൊടുക്കുണം. ഇത് നന്നായി വെന്ത് പാകമായി കഴിയുമ്പോള്‍ നേരത്തെ വേവിച്ച് വെച്ചിരിക്കുന്ന പരിപ്പിലേക്ക് ചേര്‍ത്ത് കൊടുക്കാം. ഒപ്പം കുറച്ച് ചീരയില കൂടി അരിഞ്ഞത് ഇതിലേക്ക് ചേര്‍ക്കാം. ചോറിനൊപ്പം കഴിക്കാം. തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണമാണിതെന്ന് വീഡിയോ പങ്കുവെച്ച് പദ്മ പറഞ്ഞു.
Content Highlights: dal tadka, recipe video byf padma lakshmi, food