ഡയറ്റിലാണോ? ധൈര്യമായി കഴിയ്ക്കാം; ഇത് 'ഹൈ പ്രോട്ടീന്‍ ഐസ്‌ക്രീം '

representative image|photo:canva
representative image|photo:canva

രീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം ഒഴിവാക്കുന്നത് പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ തന്നെയാകും. ഇതിലൊന്നാണ് ഐസ്‌ക്രീമും. ഐസ് ക്രീം ഇഷ്ടപ്പെടാത്തവര്‍ വിരളമാണ്. 
ചോക്ലേറ്റ് ഐസ്‌ക്രീമിനാകും കൂടുതല്‍ ആരാധകര്‍. എങ്കില്‍ ഇനി മുതല്‍ ഐസ്‌ക്രീം ഒഴിവാക്കണമെന്നില്ല. വീട്ടില്‍ തന്നെ രുചികരമായ ഒരു ഡയറ്റ് ഐസ്‌ക്രീം എളുപ്പത്തില്‍ ഉണ്ടാക്കിനോക്കാം.

ഉയര്‍ന്ന അളവില്‍ ഫൈബറും പ്രോട്ടീനും അടങ്ങിയ ഡയറ്റ് ഐസ്‌ക്രീമിന്റെ റെസിപ്പിയാണ്  പോഷകാഹാര വിദഗ്ധയായ പൂജ മല്‍ഹോത്ര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഹൈ പ്രോട്ടീന്‍ ഐസ്‌ക്രീം എന്നാണ് ഈ ഐസ്‌ക്രീമിന് പേര് നല്‍കിയിരിക്കുന്നത്.  ശരീരത്തിന് പ്രധാനമായി വേണ്ട പോഷകങ്ങളായ പ്രോട്ടീനും ഫൈബറും ഈ ഐസ്‌ക്രീമില്‍ അടങ്ങിയിട്ടുണ്ട്.

'ഹൈ പ്രോട്ടീന്‍ ഐസ്‌ക്രീം  ഈ റെസിപ്പി നിര്‍ബന്ധമായും ഉണ്ടാക്കേണ്ടതാണ്.ധൈര്യത്തോടെ കഴിക്കാവുന്ന ഐസ്‌ക്രീം...'  എന്ന് കുറിച്ച് കൊണ്ടാണ് പൂജ മല്‍ഹോത്ര ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്, എല്ലാ ചോക്ലേറ്റ് പ്രേമികളും നിര്‍ബന്ധമായും പരീക്ഷിക്കേണ്ടതാണ് ഈ ഐസ്‌ക്രീം റെസിപ്പി എന്നും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

വേണ്ട ചേരുവകള്‍

  • കോട്ടേജ് ചീസ് - 1 കപ്പ് 
  • കുതിര്‍ത്ത കശുവണ്ടി - അരക്കപ്പ് ( കുതിര്‍ത്തത്)
  • കുതിര്‍ത്ത ഈന്തപ്പഴം - 10 എണ്ണം (കുരു കളഞ്ഞത്)
  • മധുരമില്ലാത്ത കൊക്കോ പൗഡര്‍ - കാല്‍ കപ്പ് 
  • പാട മാറ്റിയ പാല്‍ -1 കപ്പ്
  • ഡാര്‍ക്ക് ചോക്ലേറ്റ് -1 കപ്പ്

പാചകരീതി

മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ഒരു മിക്‌സിയുടെ ജാറില്‍ ഇടുക. ശേഷം നന്നായി അടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഏഴോ എട്ടോ മണിക്കൂര്‍ സെറ്റാകാനായി ഫ്രീസറില്‍ വെയ്ക്കുക. ശേഷം കഴിയ്ക്കാം. ഡയറ്റിനൊപ്പം കഴിക്കാവുന്ന ഏറ്റവും മികച്ച ഐസ്‌ക്രീമാണിത്.


 

Content Highlights: high fibre and high protein diet ice cream