ഓറഞ്ചിനേക്കാള്‍ അധികം വിറ്റാമിന്‍ സി ഉള്ള പച്ചക്കറി : അറിഞ്ഞിരിക്കാം ഗുണങ്ങള്‍

പോഷകസമൃദ്ധമായ ഭക്ഷണങ്ങളുടെ പട്ടികയിലുള്ള ഒന്നാണ് ബ്രോക്കോളി. ഇതിന്റെ ഗുണങ്ങളെക്കുറിച്ച് വിവരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് പൂജ പാല്‍രിവാല. ഓറഞ്ചിനേക്കാള്‍ ഇരട്ടി വിറ്റാമിന്‍ സി ഇതിലുണ്ടെന്ന് അവര്‍ വ്യക്തമാക്കുന്നു.
വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച സ്രോതസുകൂടിയാണ് ബ്രോക്കോളി. അതുപോലെതന്നെ ബ്രോക്കോളിയിലെ പോഷകങ്ങള്‍ ശരീരം കൂടുതല്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നു. ഡയറ്റില്‍ ബ്രോക്കോളി ഉള്‍പ്പെടുത്തുന്നത് പോഷകങ്ങളുടെ അളവ് ഗണ്യമായി കൂട്ടാനും നല്ലതാണെന്ന് പൂജ പറയുന്നുണ്ട്.
വിറ്റാമിന്‍ സിയുടെ സ്രോതസായി എല്ലാവരും പരിഗണിക്കുന്നത് ഓറഞ്ചാണ്. എന്നാല്‍ ബ്രോക്കോളിയുടെ ഗുണങ്ങളെപ്പറ്റി അധികമാളുകള്‍ക്കും ധാരണയില്ല. 100 ഗ്രാം പച്ച ബ്രോക്കോളിയില്‍ ഏകദേശം 89 മില്ലിഗ്രാം വിറ്റാമിന്‍ സി നല്‍കുന്നു, അതേ അളവിലുള്ള ഓറഞ്ചില്‍ ഏകദേശം 53 മില്ലിഗ്രാമാണ് വിറ്റാമിന്‍ സിയുള്ളത്.
ബ്രോക്കോളി കാല്‍സ്യത്തിന്റേയും നല്ലൊരു കലവറ കൂടിയാണ്. ഏകദേശം 100 ഗ്രാം ബ്രൊക്കോളി ഏകദേശം 47 മില്ലിഗ്രാം കാത്സ്യമാണ് അടങ്ങിയിരിക്കുന്നത്. കാത്സ്യക്കുറവുള്ളവരുടെ ഡയറ്റില്‍ ബ്രോക്കോളിയുള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. കൂടാതെ എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.
കലോറി കുറവും കൂടിയ അളവില്‍ ഫൈബറും ഇതില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഭാരം കുറയ്ക്കാന്‍ ഫലപ്രദമായ പച്ചക്കറിയാണിത്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കും. ഇത് ചര്‍മത്തിന് യുവത്വവും തിളക്കം പ്രദാനം ചെയ്യും. ചര്‍മത്തിന്റൈ ആരോഗ്യവും മൊത്തത്തില്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: health benefits of broccoli