ഗ്രീന്‍ കോഫിയുടെ സവിശേഷ ഗുണങ്ങള്‍; ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പവഴി

representative image|photo:canva
representative image|photo:canva

ഗ്രീന്‍ കോഫി കുടിച്ചിട്ടുണ്ടോ?  വറുക്കാത്ത പച്ചനിറത്തിലുള്ള കാപ്പിക്കുരുവില്‍ നിന്നാണ് ഗ്രീന്‍ കോഫി ബീന്‍ സത്ത് എടുക്കുന്നത്. ഈ കാപ്പിക്കുരുവിന് നിരവധി പ്രത്യേകതകളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇതിലുള്ള ക്ലോറോജെനിക് ആസിഡുകള്‍ . ഇവയ്ക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍, ഇത് ശരീരഭാരം കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഗുണം ചെയ്യും.

കാപ്പി കുരു വറുത്താല്‍ ക്ലോറോജെനിക് ആസിഡിന്റെ അളവില്‍ കുറവ് സംഭവിക്കും. അതിനാലാണ് പതിവായി  കാപ്പി കുടിക്കുന്നവര്‍ക്ക് ശരീരഭാരം കുറയാന്‍ അത്  ഗുണകരമല്ലാത്തത്. കൂടാതെ ഇതില്‍ കഫൈന്റെ അളവും തീരെ കുറവാണ്. ഗ്രീന്‍ കോഫിയുടെ ആരോഗ്യഗുണങ്ങളറിയാം.

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഗ്രീന്‍ കോഫി പതിവാക്കാം. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ കോഫിയിലെ ക്ലോറോജെനിക് ആസിഡ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇവ ഗുണം ചെയ്യും. മുതിര്‍ന്നവരില്‍ ഓര്‍മ്മ ശക്തി മെച്ചപ്പെടുത്തുന്നതിനും ഗ്രീന്‍ കോഫി വളരെയധികം ഗുണപ്രദമാണ്. 

ഗ്രീന്‍ കോഫി ഉപയോഗിച്ച് ശരീരഭാരം കുറയ്ക്കാന്‍ പരിശ്രമിക്കുകയാണെങ്കില്‍ പഞ്ചസാര കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ഇതിനൊപ്പം മധുരപലഹാരങ്ങള്‍ കഴിക്കുകയാണെങ്കില്‍, അത് ഗ്രീന്‍ കോഫിക്ക് എതിരായി പ്രവര്‍ത്തിക്കും, കൂടാതെ ഗുണകരമായ ഫലങ്ങളൊന്നും  ലഭിക്കുകയുമില്ല. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ കോഫി ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. തലമുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഇത് ഗുണപ്രദമാണ്.

ക്ലോറോജെനിക് ആസിഡുകള്‍ ധാരാളം അടങ്ങിയിക്കുന്നതിനാല്‍ ഗ്രീന്‍ കോഫി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ ഗുണം  ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരും ഗ്രീന്‍ കോഫി കുടിക്കുന്നത് വളരെ നല്ലതാണ്. ഹൃദയാരോഗ്യം സംരംക്ഷിക്കാനും ഗ്രീന്‍ കോഫി സഹായിക്കും. രോഗപ്രതിരോധ ശേഷി കൂട്ടാനും ഗ്രീന്‍ കോഫി കുടിക്കുന്നത് നല്ലതാണ്.

ഭക്ഷണത്തിന് 30 മിനിട്ട് മുന്‍പ് വേണം ഗ്രീന്‍ കോഫി കുടിക്കേണ്ടത്. കുട്ടികളും ഗര്‍ഭിണികളും ഇത് ഒഴിവാക്കണം. ഗ്രീന്‍ കോഫി ബീന്‍സ് മിക്‌സിയില്‍ പൊടിച്ചെടുത്തശേഷം ഒരു ടീസ്പൂണ്‍ തിളപ്പിച്ച വെള്ളത്തിലിടണം. 10 മിനിട്ടിന് ശേഷം കുടിക്കാം.
 

(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)


 

Content Highlights: green coffee, weight loss, coffee bean,coffee,food