പാല്‍ കുടിക്കുമ്പോള്‍ശ്രദ്ധിക്കേണ്ടത്; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

സമീകൃതാഹാരം എന്ന നിലയില്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് പാല്‍. കാത്സ്യം, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ തുടങ്ങിയ അവശ്യപോഷകങ്ങള്‍ മതിയായ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് വലിയ ഗുണമാണ് പാലില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ പാല്‍ കുടിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഭക്ഷണങ്ങള്‍ പാലിനൊപ്പം ഒരുമിച്ച് കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.ഇത്തരത്തില്‍ പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം.
പഞ്ചസാര അധികമുള്ള ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് നല്ലതല്ല. പലരിലും ഇത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കുട്ടികള്‍ക്ക് മധുരമുള്ള ഭക്ഷണങ്ങളും പാലും കഴിക്കാന്‍ ഇഷ്ടമാണ്. ഇത്തരം ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. പാലിന്റെ കൂടെ തക്കാളി കഴിക്കുന്നത് അത്ര നല്ലതല്ല. ഇതിലെ ആസിഡ് ഘടകം പാലിനൊപ്പം ചേരുമ്പോള്‍ ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് വരുത്തിവെയ്ക്കും.
റാഡിഷ് അടങ്ങിയ വിഭവങ്ങളും പാലും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കണം. ഇതും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
പലരും പാലും തണ്ണിമത്തനും ഒരുമിച്ച് ജ്യൂസൊക്കെ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇവ ഒരുമിച്ച് ചേരുമ്പോള്‍ പലവിധ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകും.പലപ്പോഴും ഛര്‍ദിയ്ക്ക് കാരണമാകുകയും ചെയ്യും. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും പാലും ഒരുമിച്ച് കഴിക്കാന്‍ പാടില്ല. സിട്രസ് പഴങ്ങള്‍ അസിഡിക് ഗുണമുള്ളവയാണ്, അത് പാലില്‍ ചേരുമ്പോള്‍ പാല്‍ പിരിയുന്നതിന് കാരണമാകും. അതിനാല്‍ പാലും നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളും ഒരുമിച്ച് വയറ്റിലെത്തുന്നത് ചിലര്‍ക്ക് ദഹനപ്രശ്നം, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് വരുത്തിവെയ്ക്കും.
സോഡ പോലുള്ള കാര്‍ബണേറ്റഡ് പാനീയങ്ങളും വയറിനുള്ളില്‍ പാലിന്റെ ദഹനത്തെ തടസ്സപ്പെടുത്തും.പാലിനൊപ്പം മദ്യം കഴിക്കുന്നതും നല്ലതല്ല. പാലും പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കണം. കാരണം പാല്‍ തന്നെ ധാരാളം പ്രോട്ടീനുണ്ട്. അതിനൊപ്പം വീണ്ടും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍, അത് ശരീരഭാരം കൂടാന്‍ കാരണമാവും. കൂടാതെ ദഹന പ്രശ്‌നങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: foods to avoid consuming with milk,orange,sugar,Curd,Citrus fruits,Banana,Foods high in protein