തലമുടി നന്നായി വളരണോ ; ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കാം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ലമുടി കൊഴിയുന്നതും ആരോഗ്യം നഷ്ടപ്പെടുന്നതും നമ്മളില്‍ പലരുടേയും പ്രശ്‌നമാണ്. പലതും പരീക്ഷിച്ചിട്ടും ഫലമില്ലെന്ന ചിന്തയിലാണോ? എങ്കില്‍ ശ്രദ്ധിക്കേണ്ടത് ഡയറ്റില്‍ തന്നെയാണ്. മുടിവളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകമാണ് സിങ്ക്. ഹോര്‍മോണുകളുടെ അളവ് നിയന്ത്രിക്കുന്നതിന് സിങ്ക് സഹായിക്കുന്നു.  സിങ്ക് പലപ്പോഴും പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളിലാണുളളത്. മുടിവളര്‍ച്ച ഉണ്ടാകാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കണം. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

മുടിയുടെ ആരോഗ്യത്തിന് പ്രധാനമായും കഴിക്കേണ്ട ഒന്നാണ് മുട്ട. വിറ്റാമിന്‍ ബി, സിങ്ക്, പ്രോട്ടീന്‍, ബയോട്ടിന്‍ എന്നിവയുടെ മികച്ച കലവറയാണിത് . മുട്ട പോലുള്ള സിങ്ക്, ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആരോഗ്യകരമായ മുടി വളര്‍ച്ചയെ സഹായിക്കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും.തൈര് ഉള്‍പ്പെടെയുള്ള പാലുത്പ്പന്നങ്ങളില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. തൈരിലെ പ്രോബയോട്ടിക്‌സ് മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

പാലക്ക് ചീരയും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ചീരയിലും മറ്റ് ഇലക്കറികളിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കും. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ചീര സഹായകമാണ്.അണ്ടിപരിപ്പും കഴിക്കണം. മുടിയുടെ ആരോഗ്യത്തിന് പ്രധാനമായ ഇരുമ്പ്, ബയോട്ടിന്‍ തുടങ്ങിയ മറ്റ് പോഷകങ്ങളും ഇതിലുണ്ട്.

മത്തന്‍ വിത്തുകളിലും ധാരാളം സിങ്ക് കൊണ്ട് അടങ്ങിയിട്ടുണ്ട്. സലാഡുകള്‍, തൈര്, അല്ലെങ്കില്‍ ലഘുഭക്ഷണം എന്നിവയില്‍ അവ ചേര്‍ത്ത് കഴിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. പയര്‍വര്‍ഗങ്ങളില്‍ പ്രോട്ടീന്‍, ഇരുമ്പ്, മറ്റ് പോഷകങ്ങള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു.


(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: foods rich in zinc to boost hair growth