കാറ്ററിങുകാരെ വെല്ലുവിളിച്ചൊരു കല്യാണനിശ്ചയം ; ഇങ്ങനെയും ഭക്ഷണം കൊടുക്കാം

ആഘോഷമെന്തായാലും ഭക്ഷണത്തിന്റെ കാര്യത്തില്‍ ആരും വിട്ടുവീഴ്ച ചെയ്യാറില്ല. അതിഥികള്‍ക്ക് ഭക്ഷണം ഏര്‍പ്പാടാക്കുന്ന കാര്യമാണ് എല്ലാവരും ആദ്യം ചിന്തിക്കുക. ആ കാര്യത്തിലും വ്യത്യസ്തത വരുത്തി വൈറലാവുകയാണ് ഡല്‍ഹിയില്‍ നിന്നുള്ള ദമ്പതിമാർ.
തങ്ങളുടെ കല്യാണ നിശ്ചയത്തിന് ക്ഷണിച്ച അതിഥികള്‍ക്കുള്ള ഭക്ഷണം പ്രശസ്ത ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരായ സ്വിഗ്ഗിയില്‍ നിന്ന് വരുത്തി നല്‍കിയാണ് ഇവര്‍ വ്യത്യസ്തമായ ചുവടുവെപ്പ് നടത്തിയത്.സുസ്മിത എന്നയാളാണ് ആഘോഷപരിപാടിയുടെ ചിത്രം സാമൂഹിക മാധ്യമമായ എക്സില്‍ പോസ്റ്റു ചെയ്തത്.
സ്വിഗ്ഗിയില്‍ നിന്നാണോ അവര്‍ ഭക്ഷണം വരുത്തിയത് ,ഞാന്‍ എല്ലാം കണ്ടു, എന്ന തലക്കെട്ടോടെയാണ് അവര്‍ ചിത്രങ്ങള്‍ പോസ്റ്റു ചെയ്തത്. ഭക്ഷണം കൊണ്ടെത്തിക്കുന്ന സ്വിഗ്ഗിയിലെ ജീവനക്കാരനെയും ചിത്രത്തിന്റെ ഒരു വശത്ത്കാണാം.
നിമിഷങ്ങള്‍ക്കകം പോസ്റ്റ് വൈറലാവുകയായിരുന്നു. വൈറലായ പോസ്റ്റില്‍ കമ്പനിയായ സ്വിഗ്ഗിയും പ്രതികരിച്ചു. ഞങ്ങളുടെ ഈ ഡീലുകള്‍ ഇവരേക്കാള്‍ നന്നായി ആരും ഉപയോഗിച്ചിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്.
യാത്രയ്ക്കായി അവര്‍ ഓലയോ അല്ലെങ്കില്‍ യൂബറോ ആണ് ഉപയോഗിച്ചിട്ടുണ്ടാവുക എന്നായിരുന്നു പോസ്റ്റിനു വന്ന രസകരമായൊരു കമന്റ്. ജെന്‍സി രീതിയിലുള്ള കല്യാണ നിശ്ചയമാണിതെന്നും, ഈ രീതി ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുമെന്നും കമന്റുകളുണ്ടായിരുന്നു. നല്ല അഭിപ്രായങ്ങള്‍ക്കു പുറമെ അതിഥികളെ അപമാനിക്കലാണിതെന്നുള്ള അഭിപ്രായങ്ങളും പോസ്റ്റിനു താഴെ വന്നു.
Content Highlights: delhi couple uses swiggy to cater engagement ceremony