ഭക്ഷണത്തില്‍ ഉപ്പ് അധികം ഉപയോഗിക്കാറുണ്ടോ?; ശ്രദ്ധിക്കേണ്ടത്

ഭക്ഷണത്തില്‍ എത്ര ഉപ്പ് ചേര്‍ത്താലും മതി വരാത്തവരുണ്ട്. മധുരം കഴിക്കാന്‍ ഇഷ്ടമുള്ളത് പോലെ ഉപ്പ് കഴിക്കുന്നതിനും ഇങ്ങനെ ചിലര്‍ക്ക് ആഗ്രഹം തോന്നാറുണ്ട്. ഇത്തരത്തില്‍ ഉപ്പിനോടുള്ള ആസക്തിക്ക് പിന്നില്‍ പലപ്പോഴും വിരസത, സമ്മര്‍ദ്ദം, ചില പോഷകങ്ങളുടെ കുറവ്, ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ ഉണ്ടാകാം. എന്നിരുന്നാലും, ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഉപ്പ് ആസക്തിയുടെ പലതാണ്.
നിര്‍ജ്ജലീകരണം, ഉറക്കക്കുറവ്, പി.എം.എസ്, അമിതമായ വിയര്‍പ്പ്, മൈഗ്രെയ്ന്‍, വിരസത എന്നിവയെല്ലാം ഉപ്പ് കഴിക്കാന്‍ കൊതി തോന്നിപ്പിക്കാം.ഉപ്പ് ആസക്തിയെ എങ്ങനെ മറികടക്കാനും മാര്‍ഗങ്ങളുണ്ട്.ഡയറ്റില്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഉപ്പിനോടുള്ള ആസക്തി ഇല്ലാതാക്കാന്‍ സഹായിക്കും.പൊട്ടാസ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
വാഴപ്പഴം പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ്. അതിനാല്‍ വാഴപ്പഴം കഴിക്കുന്നത് ഉപ്പിനോടുള്ള ആസക്തിയെ മറികടക്കാന്‍ ഗുണം ചെയ്യും. ഡയറ്റില്‍ വാഴപ്പഴം പതിവാക്കിയാലും നല്ലതാണ്. മധുരക്കിഴങ്ങും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.മധുരക്കിഴങ്ങിലും പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
പൊട്ടാസ്യം ധാരാളം അടങ്ങിയ ഇലക്കറിയാണ് ചീര. ഇത് കഴിക്കുന്നതും ഉപ്പിനോടുള്ള ആസക്തി കുറക്കാന്‍ സഹായിക്കും.ഇതൊന്നും കൂടാതെ വെള്ളം ധാരാളം കുടിക്കുകയും അതുപോലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും വേണം. രാത്രി ഉറക്കം നന്നായി ഉറങ്ങുകയും ചെയ്താല്‍ ഉപ്പിനോടുള്ള ആസക്തി കുറയ്ക്കാം സാധിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: simple hack to beat salt cravings healthily