തലച്ചോറിന്റെ ആരോഗ്യത്തിന് ചീസ് നല്ലതെന്ന് പഠനം; അറിയാം ഗുണങ്ങള്‍

പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ചീസ്. ഇതിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. പൂരിത കൊഴുപ്പടങ്ങിയിരിക്കുന്നത് കൊണ്ട് നമ്മളില്‍ പലരും ഇത് ആരോഗ്യത്തിന് മോശമാണെന്ന് കരുതുന്നത്. എന്നാല്‍ ശരിയായ അളവില്‍ ചീസ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രോട്ടീന്‍, കാത്സ്യം, സോഡിയം, മിനറല്‍സ്, വിറ്റാമിനുകള്‍ തുടങ്ങിയവ ചീസിലുണ്ട്. ഇതില്‍ സോഫ്റ്റ് ചീസ് വളരെ ഗുണമേന്മയുള്ള ഒന്നാണ്.
ചര്‍മ്മത്തിന് തിളക്കം നല്‍കാനും പാടുകള്‍ ഇല്ലാതാക്കാനും ചീസിന് കഴിയും. തലച്ചോറിന്റെ ആരോഗ്യത്തിന് ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ് എന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ന്യൂട്രിയന്റ്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ചീസ് കഴിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുമെന്ന് പറയുന്നത്.
കാത്സ്യം, ഫാറ്റ്, പ്രോട്ടീന്‍, സോഡിയം, ഫോസ്‌ഫേറ്റ്, സിങ്ക്, വിറ്റാമിന്‍ എ, ബി12 തുടങ്ങിയവ അടങ്ങിയ ഒന്നാണ് ചീസ്. അതിനാല്‍ ചീസ് കഴിക്കുന്നത് ഇത്തരം പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കാന്‍ സഹായിക്കും. കാത്സ്യത്തിന്റെ മികച്ച സ്രോതസാണ് ചീസ്. എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം വളരെ ആവശ്യമുള്ള ഒന്നാണ്. അതിനാല്‍ കാത്സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയ ചീസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലം കൂട്ടും.
ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ചീസ് കഴിക്കുന്നത് കൊണ്ട് ഗുണമുണ്ട്. ധാരാളം കലോറി അടങ്ങിയിരിക്കുന്നതിനാല്‍ ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. എന്നാല്‍ കൊഴുപ്പും ഉപ്പും ചീസില്‍ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ മിതമായ അളവില്‍ മാത്രം ചീസ് കഴിക്കുന്നതായിരിക്കും നല്ലത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും.. പ്രോബയോട്ടിക് ഗുണങ്ങളുള്ള ഇവ വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനും വളരെ നല്ലതാണ്.
ചീസില്‍ ഗ്ലൈസേമിക് ഇന്‍ഡെക്സ് നില കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ചീസ് മിതമായ അളവില്‍ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. പ്രകൃതിദത്ത കൊഴുപ്പിന്റെ മികച്ച സ്രോതസായ ഇത് മിതമായ അളവില്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: health benefits of cheese,cheese,food,Brain Health