മീനുകളെ ശ്വാസംമുട്ടിച്ച് കൊല്ലുന്ന പ്ലാസ്റ്റിക് തരികള്‍; കപ്പലപകടം തീരത്തിന് നല്‍കിയ കുഞ്ഞന്‍ വിഷം

എം.എസ്.സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് കന്യാകുമാരിയിലെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് പെല്ലറ്റുകള്‍| ചിത്രം: പി.ടി.ഐ
എം.എസ്.സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് കന്യാകുമാരിയിലെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് പെല്ലറ്റുകള്‍| ചിത്രം: പി.ടി.ഐ

ക്കാലമത്രയും കേരളത്തിന് കേട്ടുകേള്‍വിയില്ലാത്തതായിരുന്നു കപ്പലപകടങ്ങള്‍. വിദേശ രാജ്യങ്ങളിലും സിനിമകളിലുമെല്ലാം കണ്ടിരുന്ന മുങ്ങുന്ന കപ്പലുകളും കത്തുന്ന കണ്ടെയ്നറുകളും തൊട്ടടുത്ത് കണ്ടതിന്റെ ഞെട്ടലിലുമാണ് നമ്മള്‍. ആദ്യം ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ-3, രണ്ടാഴ്ച പിന്നിടുമ്പോള്‍ എം.വി വാന്‍ ഹായ് 503. അത്യന്തം അപകടകരമായ രാസവസ്തുക്കളും ചരക്കുകളും നിറഞ്ഞ കണ്ടെയ്നറുകള്‍ കടലില്‍ കലര്‍ന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളും പാരിസ്ഥിതിക മലിനീകരണവും ഉണ്ടാക്കുമെന്ന് വിലയിരുത്തുമ്പോഴും അതിലെല്ലാമപ്പുറമാണ് തീരത്തടിയുന്ന പ്ലാസ്റ്റിക് പെല്ലുകളും (നര്‍ഡില്‍സുകള്‍) ഉണ്ടാക്കുന്ന തിരിച്ചടിയും. 

നര്‍ഡില്‍സുകള്‍ കൈകാര്യം ചെയ്യുന്നതിന് ലോകരാജ്യങ്ങള്‍ അതിശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോഴാണ് അപ്രതീക്ഷിതമായി കേരളത്തിനും ഈ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്നത്. ഇതോടെ കേരളവും നര്‍ഡില്‍സ് ദുരന്തമാപ്പില്‍ ഇടംപിടിക്കുകയും ചെയ്തു. മനുഷ്യ ജീവനപ്പുറം സമുദ്രജീവികളെ ശ്വാസംമുട്ടിച്ച് കൂട്ടമരണത്തിന് വഴിവെക്കുന്ന പെല്ലറ്റ് ദുരന്തത്തിന്റെ പല ഉദാഹരണവും ലോകത്തിന് മുന്നിലുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 2021 ല്‍ ശ്രീലങ്കന്‍ തീരത്ത് കത്തിയമര്‍ന്ന എക്സ്പ്രസ് പേള്‍ ദുരന്തത്തിന് ശേഷം സംഭവിച്ചത്. അതില്‍ നിന്ന് പൂര്‍ണമായും മുക്തമാകാന്‍ ഇന്നും അവര്‍ക്കായിട്ടില്ല. യു.എന്‍ പോലും ഇതിനെ വിശേഷിപ്പിച്ചത് ഏറ്റവും ഭീകരമായ സമുദ്ര ദുരന്തങ്ങളിലൊന്ന് എന്നാണ്.

Content Highlights: Two recent shipwrecks off Kerala`s coast released plastic pellets

Continue reading